കടലിനടിയില്‍ചെന്ന് ടൈറ്റാനിക് കാണാന്‍ അവസരം;
കോടികള്‍ മുടക്കേണ്ടി വരും
ഇന്നും ആളുകള്‍ക്ക് കൗതുകം നിറഞ്ഞൊരു വിഷയമാണ് ടൈറ്റാനിക്. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ കടലിനടിയില്‍ ആണ്ടുപോയ ആ ആഡംബര കപ്പലിന്റെ അവശിഷ്ടങ്ങള്‍ ഇന്നും കാലത്തെ അതിജീവിച്ച് നിലനില്‍ക്കുന്നുണ്ട്. കടലാഴങ്ങളില്‍ ചെന്ന് ടൈറ്റാനിക് കാണാന്‍ അവസരം ഒരുക്കുകയാണ് ഓഷ്യന്‍ ഗേറ്റ് എസ്പെഡിഷന്‍സ്.
ചരിത്രത്തില്‍ ഇന്നും മായാത്ത ഓര്‍മ്മയായി നില്‍ക്കുന്ന ടൈറ്റാനിക് നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുണ്ടോ? ഉണ്ടെങ്കില്‍ ഇപ്പോള്‍ അതിനൊരു അവസരം ഒരുക്കുകയാണ് ഓഷ്യന്‍ ഗേറ്റ് എസ്പെഡിഷന്‍സ്.വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ 1985 -ലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടം ആദ്യമായി കണ്ടെത്തിയത്. അതിന് ശേഷം 250-ല്‍ താഴെ ആളുകള്‍ മാത്രമേ അത് കണ്ടിട്ടുള്ളൂ. 12,500 അടി താഴെ ആഴക്കടലിലുള്ള അത്യപൂര്‍വ്വമായ ആ കാഴ്ചയ്ക്ക് അവസരമൊരുക്കുകയാണ് ഇപ്പോള്‍ ഈ സ്വകാര്യ കമ്പനി. കടലിനടിയില്‍ പര്യവേക്ഷണം നടത്തുന്ന സ്വകാര്യ കമ്പനിയാണ്
ഓഷ്യന്‍ ഗേറ്റ് എസ്‌പെഡിഷന്‍സ്.
അടുത്ത വര്‍ഷം മെയ് മാസത്തില്‍ ആരംഭിച്ച് ജൂണില്‍ അവസാനിക്കുന്ന സമുദ്രപര്യവേഷണ യാത്ര പക്ഷേ ഒട്ടും എളുപ്പമല്ല. വമ്പന്‍ തുകയാണ് കമ്പനി ഇതിലൊരു ടിക്കറ്റിനായി ആവശ്യപ്പെടുന്നത്. 2.5 ലക്ഷം ഡോളര്‍ അതായത് ഒരു കോടി എണ്‍പത്താറുലക്ഷം ഇന്ത്യന്‍ രൂപ