രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയോ മറ്റ് ആനൂകൂല്യങ്ങളോ ഇല്ല; നിയമനിര്‍മ്മാണത്തിനൊരുങ്ങി യുപി


ലഖ്നൗ: രണ്ട് കുട്ടികളില്‍ കൂടുതലുള്ള കുടുംബങ്ങളെ സര്‍ക്കാര്‍ നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പുതുതായി പുറത്തിറക്കാനിരിക്കുന്ന ജനസംഖ്യാ നിയന്ത്രണ നിയമത്തിന്റെ കരടിലാണ് സര്‍ക്കാര്‍ നിര്‍ദേശം.

കരട് പ്രാബല്യത്തില്‍ വന്നതിന് ശേഷം രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന് സര്‍ക്കാര്‍ ജോലിയ്ക്ക് അപേക്ഷിക്കാനാവില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനും ഇവരെ വിലക്കും.ഉത്തര്‍പ്രദേശ് പോപുലേഷന്‍ ബില്‍ 2021 എന്ന് പേരിട്ടിരിക്കുന്ന നിയമത്തിന്റെ കരട് രൂപത്തിന് പൊതുജനാഭിപ്രായം സമാഹരിക്കാനായി ജൂലൈ 19 വരെ സംസ്ഥാന നിയമകമ്മീഷന്‍ സമയം അനുവദിച്ചിട്ടുണ്ട്.അതേസമയം സംസ്ഥാനത്തെ മുസ്ലീം ജനസംഖ്യയെ ലക്ഷ്യമാക്കിയാണ് യോഗി സര്‍ക്കാരിന്റെ നീക്കമെന്ന് ഇതിനോടകം വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിന് ശേഷം പാലിക്കാതിരിക്കുന്ന കുടുംബങ്ങളുടെ റേഷന്‍ വിഹിതം നാല് പേര്‍ക്ക് മാത്രമായി വെട്ടിക്കുറക്കും. സര്‍ക്കാര്‍ ജോലികളില്‍ ഇവര്‍ക്ക് സ്ഥാനക്കയറ്റവും ഉണ്ടായിരിക്കില്ല. അതേസമംയ മാനദണ്ഡം പാലിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സേവനകാലയളവില്‍ രണ്ട് അധിക ഇന്‍ക്രിമെന്റ് ലഭിക്കും. ഇവര്‍ക്ക് ഒരു വര്‍ഷം ശമ്പളത്തോടെ മെറ്റേണിറ്റി, പെറ്റേണിറ്റി അവധി അനുവദിക്കും.

രണ്ട് കുട്ടികള്‍ മാത്രമുള്ളവര്‍ക്ക് വീട് വെക്കുന്നതിന് കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ ലഭ്യമാക്കും. വെള്ളം, വൈദ്യുതി നിരക്കുകള്‍, കെട്ടിട നികുതി തുടങ്ങിയവയിലും് ഇവര്‍ക്ക് ഇളവുണ്ടാകും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഒറ്റക്കുട്ടിയുള്ള ദമ്പതിമാര്‍ക്ക് ആണ്‍കുട്ടിയാണെങ്കില്‍ 80,000 രൂപയും പെണ്‍കുട്ടിയാണെങ്കില്‍ 1,00,000 രൂപയും ഒറ്റത്തവണ നല്‍കും. 

അതേ സമയം രണ്ടാം തവണ ഒന്നില്‍കൂടുതല്‍ കുട്ടികള്‍(ഇരട്ടക്കുട്ടികള്‍) ജനിക്കുകയാണെങ്കില്‍ അത് നിയമലംഘനമായി കണക്കാക്കില്ല. മൂന്നാമത്തെ കുഞ്ഞിനെ ദത്തെടുക്കുന്നവര്‍,
രണ്ടുകുട്ടികളില്‍ ഒരു കുഞ്ഞ് ഭിന്നശേഷിക്കാരനാണെങ്കില്‍ മൂന്ന് കുട്ടികളുളളവര്‍, ഒരു കുട്ടിയുടെ മരണത്തെ തുടര്‍ന്ന് മൂന്നാമത്തെ കുട്ടിയുണ്ടാകുന്നവര്‍ എന്നിവരെയും 
നിയമം ലംഘിച്ചവരായി കണക്കാക്കില്ല.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media