രാജ്യത്തെ ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ കിടക്കകളുള്ള കൊവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയില്‍
കൊച്ച്ി:രാജ്യത്തെ ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ കിടക്കകളുള്ള കൊവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിലെ അമ്പലമുകളില്‍ സജ്ജമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
ഞായറാഴ്ച പ്രവര്‍ത്തനമാരംഭിക്കുന്ന താത്ക്കാലിക കൊവിഡ് ആശുപത്രിയില്‍ 100 ഓക്‌സിജന്‍ ബെഡുകളാണ് ഉള്ളത്. അടുത്ത ഘട്ടമായി 5 ദിവസങ്ങള്‍ക്കുള്ളില്‍ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം 500 ആയും, തുടര്‍ന്ന് 8 ദിവസങ്ങള്‍ക്ക് ശേഷം 1500 ആയും ഉയര്‍ത്താന്‍ സാധിക്കും.
കാറ്റഗറി സിയില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. 130 ഡോക്ടര്‍മാര്‍, 240 നഴ്‌സുമാര്‍ എന്നിവരുള്‍പ്പെടെ 480 പേരെ ഇവിടെ സേവനത്തിനായി വിന്യസിക്കും. നിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും നേവിയുടെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധനകള്‍ നടക്കുകയാണ്.