സംസ്ഥാനത്ത് മദ്യ വില്‍പ്പന വൈകിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില്‍പ്പന വൈകിയേക്കും. ബെവ്ക്യൂ ആപ്പ് വഴിയുള്ള മദ്യവില്‍പന നാളെ തുടങ്ങാന്‍ സാധ്യത ഇല്ലെന്നാണ് സൂചന. ആപ്പില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ടെന്നാണ് ബെവ്‌കോ അധികൃതര്‍ അറിയിച്ചത്. ബെവ്ക്യൂ ആപ്പ് പ്രതിനിധികളുമായി ബെവ്‌കോ മാനേജിംഗ് ഡയറക്ടര്‍ ചര്‍ച്ച നടത്തി.സംസ്ഥാനത്ത് ടിപിആര്‍ കൂടി പ്രദേശത്ത് ബെവ്‌കോ, ബാറുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു. ആപ്പില്‍ സ്ലോട്ട് ബുക്ക് ചെയ്ത് ടോക്കണ്‍ വഴിയാകും മദ്യവില്‍പ്പന.