അവധിക്കാല പാക്കേജിന് തുടക്കമിട്ട് ഖത്തര്‍ എയര്‍വേസ്
ഖത്തര്‍: ഖത്തറിലെ സ്‌കൂളുകളുടെ മധ്യകാല അവധിയോടനുബന്ധിച്ച് പുതിയ ട്രാവല്‍ പാക്കേജ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്. പ്രവാസി താമസക്കാര്‍ക്ക് ഏറ്റവും ഉപകാരമാകുന്ന രീതിയിലാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കൂള്‍സ് ഔട്ട് എന്ന പേരിലാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേയ്സ് യാത്ര ഒരുക്കുന്നത്. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയാണ് പുതിയ യാത്ര നിര്‍ദ്ദേശങ്ങള്‍.
ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നെത്തുന്ന കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ഖത്തര്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും അവരുടെ കൂടെ വരുന്ന 11 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും യാത്രയ്ക്ക് മുമ്പുള്ള പിസിആര്‍ പരിശോധനയും ഹോട്ടല്‍ ക്വാറന്റീനും ഒഴിവാക്കിയിട്ടുണ്ട്. ജോര്‍ജിയ, യുകെ, ഇറ്റലി, ഒമാന്‍, മാലിദ്വീപ്, തുര്‍ക്കി എന്നീ രാജ്യങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സ് യാത്രകള്‍ ഒരുക്കിയിരിക്കുന്നത്.
ഖത്തറില്‍ നിന്നും ഏത് രാജ്യത്തേക്കാണ് പോകുന്നത് എങ്കില്‍ ആ രാജ്യത്തെ യാത്രാ വ്യവസ്ഥകള്‍ പാലിക്കണം. ആ രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ എങ്ങനെയാണെന്ന് കാര്യം കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രമേ യാത്ര പുറപ്പെടാന്‍ പാടുള്ളു. വിമാനയാത്രാ ടിക്കറ്റ്, ഹോട്ടല്‍ താമസസൗകര്യം എന്നിവ ഉള്‍പ്പെടെയാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. പാക്കേജിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ qatarairwaysholidays.com/qa-en/offers/mid-term-holiday-deals എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അതേസമയം ഖത്തറില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരോ ദിവസവും കുറയുന്നു. 62 പേര്‍ക്കാണ് ഇന്നലെ കൊവിഡ് ബാധിച്ചത്. പൊതുജനാരോഗ്യ മന്ത്രാലയം ആണ് കണക്കുകള്‍ പുറത്തുവിട്ടത്. . 95 പേര്‍ രാജ്യത്ത് പുതുതായി കൊവിഡ് മുക്തി നേടി. ആകെ 235,758 പേരാണ് ആകെ രോഗമുക്തി നേടിയത്.
ഖത്തര്‍ പുതിയ രീതികളിലേക്ക് സഞ്ചരിക്കുകയാണ് അതിന്റെ ഭാഗമായി പല മാറ്റങ്ങള്‍ ആണ് ഉണ്ടാകുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രം കേട്ടിരുന്ന വേഗന്‍ ബുച്ചറി, സീറോ-വേസ്റ്റ് റീഫില്‍ സെന്റര്‍, സെല്‍ഫ് ചെക്ക് ഔട്ട് എന്നിവ ഖത്തറിലും. പഴയ ഷോപ്പിങ് രീതികള്‍ മാറുന്നതിന്‍രെ ഭാഗമായാണ് ഇത്തരത്തില്‍ പുതിയ സംവിധാനം ഖത്തര്‍ ഒരുക്കിയിരിക്കുന്നത്. ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് ഇത് അവതരിപ്പിക്കുന്നത്. ലുലുവിന്റെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ആണ് ഖത്തറില്‍ ഉള്ളത്. പരിസ്ഥിതി സൗഹൃദ ഹൈടെക് ഷോപ്പിങ്ങിന് അവസരം ആണ് ഇവിടെ എത്തുന്നവര്‍ക്ക് ലഭിക്കുന്നത്. വൈവിധ്യങ്ങളാല്‍ സമ്പന്നവുമായ അബുസിദ്രമാള്‍ ഹൈപ്പര്‍മാര്‍ക്കറ്റിലാണ് മാലിന്യവും കാര്‍ബണ്‍ പ്രസരണവും കുറയ്ക്കാനുള്ള ഖത്തര്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നത്. പ്ലാസ്റ്റിക് രഹിത രാജ്യമെന്നതാണ് ഖത്തറിന്റെ ലക്ഷ്യം.