92-ാം വയസില്‍ മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക്ക്  അഞ്ചാം വിവാഹത്തിന് 



സിഡ്നി: മാധ്യമഭീമനായ റൂപര്‍ട്ട് മര്‍ഡോക്ക് വീണ്ടും വിവാഹിതനാകാനൊരുങ്ങുന്നു. 92 കാരനായ റൂപര്‍ട്ട് മര്‍ഡോക്ക് അഞ്ചാം വിവാഹത്തിനാണ് ഒരുങ്ങുന്നത്. ന്യൂയോര്‍ക്ക് പോസറ്റ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. 66 കാരിയായ ആന്‍ ലെസ്ലി സ്മിത്തിനെയാണ് റൂപര്‍ട്ട് മര്‍ഡോക്ക് വിവാഹം കഴിക്കാനൊരുങ്ങുന്നത്. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞിട്ടുണ്ട്. വേനല്‍ക്കാലത്തായിരിക്കും വിവാഹം എന്ന് റൂപര്‍ട്ട് മര്‍ഡോക്ക് പറഞ്ഞു. മുന്‍ പൊലീസ് ചാപ്ലിനായിരുന്നു ആന്‍ ലെസ്ലി സ്മിത്ത്. ആന്‍ ലെസ്ലി സ്മിത്തിന്റെ ഭര്‍ത്താവ് ചെസ്റ്റര്‍ സ്മിത്ത് 2008 ല്‍ ആണ് മരിച്ചത്. റേഡിയോ ടിവി എക്സിക്യൂട്ടാവിയിരുന്ന ചെസ്റ്റര്‍ സ്മിത്ത് വെസ്റ്റേണ്‍ ഗായകനുമായിരുന്നു. പുനര്‍വിവാഹം മര്‍ഡോക്കിനേയും തന്നേയും സംബന്ധിച്ച ദൈവത്തിന്റെ വരദാനമാണ് എന്ന് ആന്‍ ലെസ്ലി സ്മിത്ത് പറഞ്ഞു.


കഴിഞ്ഞ സെപ്റ്റംബറില്‍ ആണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. 14 വര്‍ഷമായി ഞാന്‍ വിധവയാണ്. റൂപര്‍ട്ട് മര്‍ഡോക്കിനെപ്പോലെ, തന്റെ ഭര്‍ത്താവും ഒരു ബിസിനസുകാരനായിരുന്നു എന്നും അദ്ദേഹം പ്രാദേശിക പത്രങ്ങളില്‍ ജോലി ചെയ്തിരുന്നു എന്നും ആന്‍ ലെസ്ലി സ്മിത്ത് പറഞ്ഞു. റേഡിയോ, ടിവി സ്റ്റേഷനുകള്‍ വികസിപ്പിക്കുകയും യൂണിവിഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്തു. അതിനാല്‍ തന്നെ തനിക്കും റൂപര്‍ട്ട് മര്‍ഡോക്കിന്റെ ശൈലിയും ജീവിതവും മനസിലാകും എന്ന് ആന്‍ ലെസ്ലി സ്മിത്ത് വ്യക്തമാക്കി. അതേസമയം വീണ്ടും ഒരു പ്രണയത്തിലാകാന്‍ താന്‍ ഭയപ്പെട്ടിരുന്നു എന്നാണ് റൂപര്‍ട്ട് മര്‍ഡോക്ക് ടാബ്ലോയിഡ് ദിനപത്രത്തോട് പറഞ്ഞത്. വളരെ പരിഭ്രാന്തനായിരുന്നു ഞാന്‍. പ്രണയത്തിലാകാന്‍ ഞാന്‍ ഭയപ്പെട്ടു. എന്നാല്‍ ഇത് എന്റെ അവസാനത്തെ ബന്ധം ആയിരിക്കുമെന്ന് തനിക്കറിയാമായിരുന്നു എന്ന് റൂപര്‍ട്ട് മര്‍ഡോക്ക് വ്യക്തമാക്കി. അതില്‍ താന്‍ സന്തോഷവാനാണ് എന്നും മര്‍ഡോക്ക് കൂട്ടിച്ചേര്‍ത്തു. ജീവിതത്തിന്റെ രണ്ടാം പകുതി ഒരുമിച്ച് ചെലവഴിക്കാന്‍ ഞങ്ങള്‍ ഇരുവരും കാത്തിരിക്കുകയാണ് എന്നും മര്‍ഡോക്ക് പറഞ്ഞു. വിവാഹത്തിന് ശേഷം കാലിഫോര്‍ണിയ, യുകെ, മൊണ്ടാന, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ആയിരിക്കും റൂപര്‍ട്ട് മര്‍ഡോക്കും ആന്‍ ലെസ്ലി സ്മിത്തും താമസിക്കുക എന്നാണ് വിവരം. 

എയര്‍ഹോസ്റ്റസായിരുന്ന പട്രീഷ്യ ബുക്കറാണ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ ആദ്യ ഭാര്യ. ഇതില്‍ ഒരു മകളുണ്ട്. എന്നാല്‍ ഈ ബന്ധം 1966 ല്‍ വേര്‍പിരിഞ്ഞു. പിന്നീട് സ്‌കോട്ടിഷ് മാധ്യമപ്രവര്‍ത്തകയായിരുന്ന അന്ന മാനെയാണ് വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ മൂന്ന് മക്കളാണ് ഉണ്ടായിരുന്നത്. 1999 ല്‍ ആയിരുന്നു ഈ ബന്ധം വേര്‍പെടുത്തിയത്. പിന്നീട് ബിസിനസ് വുമണ്‍ വെന്‍ ഡാങിനെ വിവാഹം കഴിച്ചു. ഇതില്‍ രണ്ട് കുട്ടികളുണ്ട്.  എന്നാല്‍ 2014 ല്‍ ഈ ബന്ധവും വേര്‍പിരിഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് നാലാം ഭാര്യ നടി ജെറി ഹാളുമായി മര്‍ഡോക് വേര്‍പിരിയുന്നത്. ഫോക്സ് ന്യൂസ് ചാനലും വാള്‍സ്ട്രീറ്റ് ജേണലുമുള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ ഉടമസ്ഥരായ ഫോക്സ് കോര്‍പറേഷന്റെ ചെയര്‍മാനാണ് മര്‍ഡോക്. ഏകദേശം 17 ബില്യണ്‍ ഡോളര്‍ സമ്പത്താണ് മര്‍ഡോക്കിന്റെ പേരിലുള്ളത് എന്നാണ് വിവരം 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media