ജോൺ എബ്രഹാം പ്രവാസി അവാർഡ് മനോജ് കാനക്ക് 


കോഴിക്കോട് :ഖത്തറിലെ സാംസ്കാരിക സംഘടനയായ ജോൺ എബ്രഹാം സാംസ്കാരിക വേദി ഏർപ്പെടുത്തിയ ജോൺ എബ്രഹാം പ്രവാസി അവാർഡ് മനോജ് കാനക്ക് നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.ജി പി രാമചന്ദ്രൻ, സി എസ് വെങ്കിടേശ്വരൻ, വി ടി മുരളി, നവാസ് പൂനൂർ എന്നിവരടങ്ങുന്ന സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.ചായില്യം, അമീബ, കൊഞ്ചിറ എന്നീ സിനിമകളാണ് അവാർഡ് നൽകുന്നതിനായി ജൂറി പരിഗണിച്ചത്. സാധാരണയായി ഖത്തറിൽ വെച്ച് നടക്കുന്ന പരിപാടി ആണെങ്കിലും കോവിഡ് സാഹചര്യത്തിൽ ജൂലൈ അവസാനം കേരളത്തിൽ വച്ച് അവാർഡ് ദാന പരിപാടി നടത്താനാണ് സംഘാടകരുടെ തീരുമാനം. വാർത്താസമ്മേളനത്തിൽ ജി പി രാമചന്ദ്രൻ, നവാസ് പൂനൂർ, ബീജ വി സി, എം ടി നിലമ്പൂർ എന്നിവർ പങ്കെടുത്തു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media