കോഴിക്കോട് : കോഴിക്കോട് കോര്‍പ്പറേഷന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കോടികള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ മുന്നറിയിപ്പുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. കോര്‍പ്പറേഷന് നഷ്ടപ്പെട്ട മുഴുവന്‍ തുകയും 24 മണിക്കൂറിനകം അക്കൗണ്ടുകളില്‍ തിരികെ എത്തിയില്ലെങ്കില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഒരു ശാഖയും പ്രവര്‍ത്തിക്കാനാകാത്ത സ്ഥിതി ഉണ്ടാകുമെന്ന് മോഹനന്‍ പറഞ്ഞു. ബാങ്കിന് മുന്നില്‍ ഇടതുമുന്നണി കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധത്തിനിടയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എരഞ്ഞിപ്പാലം ബ്രാഞ്ചിലെ മാനേജര്‍ ആയിരുന്ന, നിലവിലെ സീനിയര്‍ മാനേജര്‍ റിജില്‍ തന്റെ സ്വന്തം അക്കൌണ്ടിലേക്ക് പണം മാറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.