കോഴിക്കോട്:മലബാര്‍ മേഖലയില്‍ എസ്എസ്എല്‍സി/പ്ലസ് ടു കഴിഞ്ഞവര്‍ക്ക് തുടര്‍ പഠനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ മേഖലയില്‍ ഏര്‍പ്പെടുത്തുക മേഖലയില്‍ അധിക ബാച്ചുകള്‍ അനുവദിക്കുക മലബാറിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഫോര്‍വേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ മുന്നില്‍ പ്രതിഷേധ ധര്‍ണയും മാര്‍ച്ചും നടത്തി.
ധര്‍ണ്ണ ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ:ടി.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി രാംദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ മുഖ്യപ്രഭാഷണം നടത്തി.ഖാലിദ് മാസ്റ്റര്‍ നാദാപുരം,പി.ടി.കദീജ ടീച്ചര്‍ പയ്യോളി,ടി.എം.സത്യജിത്ത് പണിക്കര്‍,എം.വിനയന്‍,ജുനേഷ് കണ്ണാടിക്കല്‍,രഞ്ജിത്ത് കോവൂര്‍,എം.വൈശാഖ്,എം.കെ.കുഞ്ഞാവ,റഫീഖ് പൂക്കാട് എന്നിവര്‍ സംസാരിച്ചു.