പേയ്മെന്‍റ് സേവന മേഖലയിലേക്ക് കടക്കാനൊരുങ്ങി റിലയന്‍സ്.
ഇതിന്റെ തുടക്കമായി ഗൂഗിൾ, ഫേസ്ബുക്ക്, ഇൻഫിബീം അവന്യൂ എന്നിവയെ ഉൾപ്പെടുത്തിയുള്ള കൺസോർഷ്യം രൂപീകരിക്കുവാനാണ് പദ്ധതി. അനുമതി ലഭിച്ചാല്‍ ആഗോള പേയ്‌മെന്റ് ഭീമന്മാരായ മാസ്റ്റർകാർഡ്, വിസ എന്നിവയുടെ വിപണിയിലേക്ക് എത്തിച്ചേരുകയാണ് ലക്ഷ്യം. ഗൂഗിൾ, ഫെയ്‌സ്ബുക്ക് എന്നിവയ്‌ക്കൊപ്പം ആർഐഎൽ യൂണിറ്റും ഇൻഫിബീം അവന്യൂ സബ്‌സിഡിയറിയായ സോ ഹം ഭാരതും ചേര്‍ന്നാണ് പുതിയ സംവിധാനം ഒരുങ്ങുന്നത്. ഇതില്‍ 40 ശതമാനം ഓഹരി റിലയന്‍സിനും ബാക്കി 60 ശതമാനത്തില്‍ 20 ശതമാനം വീതം മറ്റു മൂന്നു കമ്പനികള്‍ക്കും ആയിരിക്കും.
ഇന്ത്യയിൽ ദേശീയ പേയ്‌മെന്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിന് കഴിഞ്ഞ ആഴ്ചയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആര്‍ബിആയില്‍ അനുമതി തേടിയത്. റിലയന്‍സിനു പുറമേ ടാറ്റാ ഗ്രൂപ്പ്, ആക്സിസ്-ഐസിഐസിഐ ബാങ്ക്, പേടിഎം, ഇന്ത്യ പോസ്റ്റ്, ഫിൻടെക് സ്റ്റാർട്ടപ്പ് ഐസർവ് യു എന്നീ അഞ്ച് കൺസോർഷ്യങ്ങളും ലൈസൻസിനായി അപേക്ഷിച്ചിട്ടുണ്ട്. റിലയന്‍സിനി ഈ തുടക്കം ഇന്ത്യയിൽ പേയ്മെന്‍റ് സേവന മേഖലക്ക് ഉണർച്ച പകരും .