തിരുവനന്തപുരം: ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്തി എന്ന് പേരിട്ടതില്‍ വിവാദം വേണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന് പേരിടാന്‍ രാജ്യത്തിന് അവകാശമുണ്ട്. മുമ്പും പല രാജ്യങ്ങളും ഇത്തരത്തില്‍ പേരിട്ടുണ്ടെന്നും പേരിട്ടതില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടാണെന്നും ക്ഷേത്ര സന്ദര്‍ശനം വ്യക്തിപരമായ കാര്യമാണെന്നും എസ് സോമനാഥ് പ്രതികരിച്ചു. ചന്ദ്രയാന്‍ 3 കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പല വിലപ്പെട്ട വിവരങ്ങളും കിട്ടി. ശാസ്ത്രജ്ഞരുടെ അവലോകനങ്ങള്‍ക്ക് ശേഷം നിഗമനങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റോവറും ലാന്‍ഡറും എടുത്ത കൂടുതല്‍ ചിത്രങ്ങളും ശേഖരിച്ച വിവരങ്ങളും വൈകാതെ പുറത്തുവിടുമെന്ന് ചെയര്‍മാന്‍ എസ് സോമനാഥ് നേരത്തെ അറിയിച്ചിരുന്നു. ചന്ദ്രയാന്‍ മൂന്ന് ദൗത്യം നൂറ് ശതമാനം വിജയമാണെന്നും കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാമെന്നും സോമനാഥ് അറിയിച്ചു. ചിത്രങ്ങളെക്കാള്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത് പരീക്ഷണ ഉപകരണങ്ങളില്‍ നിന്നുള്ള ശാസ്ത്രീയ വിവരങ്ങള്‍ക്കാണെന്നും സോമനാഥ് വ്യക്തമാക്കി.
ജപ്പാനുമായി ചേര്‍ന്നുള്ള ലൂപ്പെക്‌സ് ചാന്ദ്ര ദൗത്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. സൂര്യനെ പഠിക്കാനുള്ള ആദിത്യ എല്‍ 1 പേടകം തയ്യാറാണ്. ഉപഗ്രഹത്തെ വിക്ഷേപണവാഹനുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. വിക്ഷേപണ തീയതി ഉടന്‍ പ്രഖ്യാപിക്കും. ഗഗന്‍യാന്‍ പദ്ധതിയിലെ നിര്‍ണായക ദൗത്യവും ഉടന്‍ ഉണ്ടാകുമെന്നും ജിഎസ്എല്‍വി, എസ്എസ്എല്‍വി വിക്ഷേപണങ്ങളും പിന്നാലെ നടക്കുമെന്നും സോമനാഥ് അറിയിച്ചു. ഇനി വരുന്ന എല്ലാ മാസവും വിക്ഷേപണങ്ങള്‍ പ്രതീക്കാമെന്നും ഇസ്രൊ ചെയര്‍മാന്‍ പറയുന്നു.