കോഴിക്കോട് : കോഴിക്കോട് കുറ്റ്യാടിക്കടുത്ത് തൊട്ടില്‍പ്പാലത്ത് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഇന്നലെ വൈകിട്ട് മുതലാണ് ഡിഗ്രി വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ കാണാതായത്. ഇന്ന് ആളൊഴിഞ്ഞ വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ ഇന്നലെ മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍, തൊട്ടില്‍പാലത്തിന് അടുത്ത് മറ്റൊരു സ്ഥലത്തെ ആളൊഴിഞ്ഞ വീട്ടില്‍ പെണ്‍കുട്ടിയുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വീടിന്റെ പൂട്ട് പൊളിച്ച് കടന്നപ്പോഴാണ് വിവസ്ത്രയാക്കി കെട്ടിയിട്ട നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎയും കണ്ടെത്തി. പ്രതിയെ തിരിച്ചറിഞ്ഞതും പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.