സ്വര്‍ണം ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
സംഥാനത്തു ഇന്ന് സ്വര്‍ണവില കൂടി. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ചൊവാഴ്ച്ച സ്വര്‍ണവില പവന് 33,920 രൂപയും ഗ്രാമിന് 4,240 രൂപയുമായി. ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണം ഇന്നെത്തിയത്. തുടര്‍ച്ചയായി നാലു ദിവസം സ്വര്‍ണവില മാറാതെ തുടരുകയായിരുന്നു. തിങ്കളാഴ്ച്ച പവന് 33,800 രൂപയും ഗ്രാമിന് 4,225 രൂപയുമാണ് വില രേഖപ്പെടുത്തിയത്. ഈ മാസം (ഏപ്രില്‍ ഒന്നിന്). സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,320 രൂപയാണ്.