ദില്ലി: ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ജമ്മു, സാംബ, പത്താന്‍കോട്ട് എന്നിവടങ്ങളില്‍ പാക് ഡ്രോണുകള്‍ എത്തിയതായി പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണ്‍ ആക്രമണം ഇന്ത്യന്‍ സേന വിഫലമാക്കി. സാംബയില്‍ സുരക്ഷ മുന്‍നിര്‍ത്തി എല്ലാ ലൈറ്റുകളും ഓഫ് ചെയ്തു. ജമ്മു ലക്ഷ്യമാക്കിയെത്തിയ പാകിസ്താന്‍ ഡ്രോണുകള്‍ ഇന്ത്യയുടെ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടു. വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ആക്രമണ ഭീഷണി നേരിടുന്ന ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.