സെൻസെക്സ് 200 പോയിന്റ് ഉയർന്നു, നിഫ്റ്റി 14,600ന് മുകളിൽ: വിപണി നേട്ടത്തോടെ തുടക്കം .
സെൻസെക്സ് ബുധനാഴ്ച 200 പോയിൻറ് ഉയർന്നു. രാവിലെ 09:22 ന് 30 ഓഹരി സൂചികയായ സെൻസെക്സ് 49,736ലും നിഫ്റ്റി 50 0.5 ശതമാനം ഉയർന്ന് 14,638ലും എത്തി. 5 ശതമാനം ഉയർന്ന് ഭാരതി എയർടെല്ലാണ് ഓഹരികളിൽ ഏറ്റവും മികച്ച നേട്ടം കൈവരിക്കുന്നത്. ബജാജ് ഓട്ടോയാണ് ഏറ്റവും പിന്നിൽ. ഭാരതി എയർടെൽ എസ്ബിഐ എന്നിവ സെൻസെക്‌സിൽ മികച്ച നേട്ടമുണ്ടാക്കുമ്പോൾ കൊട്ടക് ബാങ്കും ബജാജ് ഓട്ടോയും ഏറ്റവും പിന്നിലാണ്. ടൈറ്റാൻ, ഡോ.റെഡ്ഡീസ്, മാരുതി, ടിസിഎസ് എന്നീ ഓഹരികളും സെൻസെക്സിൽ പിന്നിലാണ്. ഒൻജിസി, എം ആൻഡ് എം, ഐസിഐസിഐ ബാങ്ക്, എൽടി എന്നിവയാണ് സെൻസെക്സിലെ മറ്റ് മികച്ച നേട്ടക്കാർ.
ഭാരതി എയർടെൽ 4% ഉയർന്നു. കമ്പനിയുടെ ഡൌൺസ്ട്രീം നിക്ഷേപങ്ങൾക്ക് മികച്ച അംഗീകാരം ലഭിച്ചതിനെ തുടർന്നാണിത്. നിഫ്റ്റി ബാങ്ക് റെക്കോർഡ് ഉയരത്തിലെത്തി. ബാങ്ക് ഓഫ് ബറോഡ, എസ്‌ബിഐ തുടങ്ങിയ ഓഹരികളാണ് ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നത്.