വാഹന രജിസ്‌ട്രേഷന്‍; ഫിറ്റ്‌നസ് പുതുക്കല്‍, പരിശോധന ഫീസുകള്‍ കുത്തനെ വര്‍ധിപ്പിച്ചു


വാഹന രജിസ്ട്രേഷന്‍, ഫിറ്റ്നസ് പുതുക്കല്‍, പരിശോധനാ ഫീസുകള്‍ കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഉപരിതല റോഡ് ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി. 2022 ഏപ്രില്‍ ഒന്നുമുതല്‍ വര്‍ധിപ്പിച്ച നിരക്ക് പ്രാബല്യത്തില്‍ വരും. 

15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നത് സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കി. ഇതു പ്രകാരം അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കാന്‍ എട്ടു മടങ്ങ് അധികം പണം നല്‍കേണ്ടി വരും.

കാറുകള്‍ക്ക് 5000 രൂപയും ഇരുചക്ര വാഹനങ്ങള്‍ക്ക് 1000 രൂപയുമാണ് ഈടാക്കുക. നിലവിലിത് 600, 300 രൂപയാണ് ഈടാക്കിവരുന്നത്. ഇറക്കുമതി ചെയ്ത ബൈക്ക് രജിസ്ട്രേഷന് 2000 രൂപയും പുതുക്കാന്‍ 10,000 രൂപയും നല്‍കണം. ഇറക്കുമതി ചെയ്ത കാര്‍ രജിസ്ട്രേഷന് 5000 രൂപയും പുതുക്കാന്‍ 40,000 രൂപയും നല്‍കണം.

കേന്ദ്ര സര്‍ക്കാരിന്റെ പൊളിക്കല്‍ നയത്തിന്റെ ഭാഗമായാണ് പുതിയ വിജ്ഞാപനം. 15 വര്‍ഷത്തിലധികം പഴക്കമുള്ള ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതിന് 12,500 രൂപ നല്‍കണം. 1500 രൂപയാണ് നിലവിലെ ചാര്‍ജ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media