തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 800 രൂപ കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി റെക്കോര്‍ഡ് വിലയിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 46,280 രൂപയാണ്.
കഴിഞ്ഞ പത്ത് ദിവസംകൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് 1600 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 320 രൂപ ഉയര്‍ന്ന് വില സര്‍വകാല റെക്കോര്‍ഡിലെത്തി.47,080 രൂപയായിരുന്നു ഒരി പവന്‍ സ്വര്‍ണ്ണത്തിന്റെ ഇന്നലത്തെ വില.