വി മുരളീധരന്‍ ടൂറിസം മന്ത്രിയായേക്കുമെന്ന് സൂചന,
ദില്ലി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തിന് രണ്ടാം മന്ത്രി ഇല്ല. വി മുരളീധരന് സ്വതന്ത്ര ചുമതല ലഭിച്ചേക്കുമെന്നാണ് സൂചന. ടുറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയാകും ലഭിക്കുകയെന്നാണഅ റിപ്പോര്‍ട്ട്.
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടനയാണ് ഇന്ന് നടക്കുക. ഒരുക്കങ്ങള്‍ നേരത്തന്നെ പൂര്‍ത്തിയായതായി രാഷ്ട്രപതി ഭവന്‍ അറിയിച്ചിട്ടുണ്ട്. 20 പുതുമുഖങ്ങള്‍ ഇടംപിടിച്ചേക്കുമെന്നും വിവരം.
ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ അടക്കമുള്ളവരുടെ പ്രകടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതൃപ്തനാണെന്നാണ് വിവരം. മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി ഡല്‍ഹിയിലില്ലാത്ത പതിനഞ്ചോളം എംപിമാരോട് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സര്‍ബാനന്ദ സോനോബള്‍, ജ്യോതിരാധിത്യ സിന്ധ്യ, സുശില്‍ കുമാര്‍ മോദി, നാരായണ്‍ റാണെ, പശുപതി പരസ്, അനുപ്രിയ പട്ടേല്‍, ശാന്തനു ഠാക്കൂര്‍, വരുണ്‍ ഗാന്ധി തുടങ്ങിയവര്‍ ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തും. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുന്ന ഇവര്‍ മന്ത്രിസഭയുടെ ഭാഗമായി സത്യവാചകം ചൊല്ലും എന്നാണ് വിവരം.