യാത്രാവിലക്ക് പിന്‍വലിച്ചു; ഒമാനിലേക്ക് പ്രവാസികള്‍ തിരിച്ചെത്തുന്നു
മസ്‌കറ്റ്: നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം യാത്രാവിലക്ക് അവസാനിച്ചതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികള്‍ ഒമാനിലേക്ക് തിരികെയെത്തിത്തുടങ്ങി. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് യാത്രാവിലക്ക് പിന്‍വലിച്ചത്.
കൊച്ചിയില്‍ നിന്നുള്ള ഒമാന്‍ എയര്‍ വിമാനമാണ് യാത്രാവിലക്കിന് ശേഷം രാജ്യത്ത് ആദ്യമെത്തിയത്. കോഴിക്കോട് നിന്നുളള എയര്‍ഇന്ത്യ എക്‌സ്പ്രസ,് ഹൈദരാബാദ്, കറാച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളും ഒന്നിന് പിറകെ ഒന്നായി എത്തി.