മുലപ്പാലില്‍ നിന്ന് വിലയേറിയ 'രത്‌ന'ങ്ങള്‍
അപൂര്‍വ ആഭരണങ്ങളും നിര്‍മ്മിയ്ക്കാം
അടുത്തിടെയാണ് തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന കെഎംജെ ജ്വല്ലറി ഒരു പരസ്യം നല്‍കുന്നത്. മുലപ്പാലില്‍ നിന്ന് കല്ലുകള്‍ വികസിപ്പിച്ച് ആ കല്ലില്‍ നിന്ന് ആഭരണങ്ങള്‍ നിര്‍മിയ്ക്കുന്നതാണ് പരസ്യമാക്കിയിരിക്കുന്നത്. 10 എംഎല്‍ മുലപ്പാലില്‍ നിന്നാണ് ഇങ്ങനെ വിലയേറിയ കല്ലുകള്‍ വികസിപ്പിയ്ക്കുന്നത്.
ഈ കല്ലുകള്‍ ഉപഭോക്താക്കളുടെ ആവശ്യാനുസരണം ആഭരണങ്ങളാക്കാം. പ്ലാസ്റ്റിക് കണ്ടെയ്‌നറിലാക്കി നല്‍കുന്ന മുലപ്പാല്‍ മറ്റ് രാസപദാര്‍ത്ഥങ്ങളുമായി കലര്‍ത്തിയാണ് കല്ലുകളുടെ നിര്‍മാണം.
മാലയോ, മോതിരമോ ചെയ്‌നോ ഒക്കെ ഇതുകൊണ്ട് നിര്‍മിയ്ക്കാം. അതല്ല കല്ലുകളായി സൂക്ഷിയ്ക്കണമെങ്കില്‍ അങ്ങനെയുമാകാം.
ഒരു ഉപഭോക്താവാണ് ആദ്യം ഈ ആവശ്യവുമായി എത്തിയത്. വിദേശ രാജ്യങ്ങളില്‍ ഒക്കെ പ്രചാരത്തില്‍ ഉള്ളതായതിനാല്‍ ഞങ്ങള്‍ ഏറ്റെടുക്കുകയായിരന്നു. കൂടുതല്‍ ഓര്‍ഡറുകള്‍ കിട്ടിയിരുന്നെങ്കിലും പരസ്യം ചെയ്തത് അടുത്തിടെയാണെന്ന് മാത്രം. ജ്വല്ലറി അധികൃതര്‍ വ്യക്തമാക്കുന്നു.നാല് കല്ലുകള്‍ വികസിപ്പിയ്ക്കുന്നതിന് 5,000 രൂപയാണ് ചെലവ്. ഇന്ത്യയില്‍ നേരത്തെ തന്നെ ഇത്തരം ആഭരണങ്ങളും കല്ലുകളും വികസിപ്പിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇതാദ്യം. അമ്മയുടെ മുലപ്പാലിന്റെ മാധുര്യം കുഞ്ഞുങ്ങള്‍ക്ക് ആഭരണങ്ങളായി സമ്മാനിയ്ക്കുന്നവരും നിരവധി. ബ്രെമി ആഭരണങ്ങള്‍ എന്ന പേരിലാണ് ഇവയുടെ വില്‍പ്പന