മുല്ലപ്പെരിയാര്‍: പുതിയ ഡാം നിര്‍മ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണം; കേരളത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം
 



ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ കര്‍ഷക സംഘടനകള്‍ രംഗത്തെത്തി. കേരള - തമിഴ്‌നാട് അതിര്‍ത്തിയിലെ കുമളിക്ക് സമീപം ലോവര്‍ ക്യാമ്പില്‍ കര്‍ഷകര്‍ മാര്‍ച്ച് നടത്തി. പെരിയാര്‍ വൈഗ ഇറിഗേഷന്‍ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

മുല്ലപ്പരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കേരളം തീരുമാനിച്ചിരുന്നു. പഴയ അണക്കെട്ട് പൊളിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാത പഠനം നടത്താന്‍ അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കുകയും ചെയ്തു. തമിഴ്‌നാടിന് ആവശ്യമായ വെള്ളം നല്‍കിക്കൊണ്ട് കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനെതിരെയാണ് തമിഴ്‌നാട്ടിലെ ഒരു വിഭാഗം കര്‍ഷക സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ലോവര്‍ ക്യാമ്പില്‍ നിന്നും കേരളത്തിലേക്ക് മാര്‍ച്ച് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എത്താല്‍ മുല്ലപ്പെരിയാറിന്റെ ശില്പിയായ ജോണ്‍ പെന്നി ക്വക്കിന്റെ സ്മാരകത്തിന് മുമ്പില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. ബേബി ഡാമിനു സമീപമുള്ള മരങ്ങള്‍ മുറിച്ച് നിലവിലെ അണക്കെട്ട് ബലപ്പെടുത്തുക, തേക്കടി ആനവച്ചാല്‍ പാര്‍ക്കിംങ്ങ് ഗ്രൗണ്ട് വിട്ടുനല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു പ്രതിഷേധം. പുതിയ അണക്കെട്ടെന്ന തീരുമാനം ഉപേക്ഷിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. അതേ സമയം കേരളത്തിന്റെ ആവശ്യത്തില്‍ തമിഴ്‌നാട് അനുകൂല തീരുമാനം എടുക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ.
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media