ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ നിന്ന്  രാഹുലും ഖര്‍ഗെയും  വിട്ടു നിന്നു
 


ദില്ലി : ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷങ്ങളില്‍ പങ്കെടുക്കാതെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും. രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ ഇന്ദിരാഭവനിലും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് ആസ്ഥാനത്തും സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുത്തു. സോഷ്യല്‍ മീഡിയയിലൂടെ ഇരു നേതാക്കളും ജനങ്ങള്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.

ഇരുവരും ആഘോഷ പരിപാടിയില്‍ നിന്നും വിട്ട് നിന്നതിനെ ദേശീയ തലത്തില്‍ ചര്‍ച്ചയാക്കുകയാണ് ബിജെപി. രാഹുല്‍ ഗാന്ധിയുടെയും ഖാര്‍ഗെയുടെയും നടപടി നാണംകെട്ട പ്രവൃത്തിയാണെന്നും ഇരുവര്‍ക്കും സങ്കുചിത മനസാണെന്നും  ബിജെപി കുറ്റപ്പെടുത്തി. 
നേതാക്കളുടെ അസാന്നിധ്യത്തിന് ഔദ്യോഗികമായി ഒരു വിശദീകരണവും കോണ്‍ഗ്രസ് നല്‍കിയിട്ടില്ലെങ്കിലും, കഴിഞ്ഞ വര്‍ഷം ചെങ്കോട്ടയിലെ ഇരിപ്പിടക്രമത്തില്‍ രാഹുല്‍ ഗാന്ധിക്കുണ്ടായ അതൃപ്തിയാണ് വിട്ട് നില്‍ക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഒളിമ്പിക് താരങ്ങള്‍ക്ക് ഇരിപ്പിടം നല്‍കാനായി രാഹുല്‍ ഗാന്ധിയെ അവസാന നിരയിലേക്ക് മാറ്റിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ വിഷയത്തില്‍ ഇതുവരെയും രാഹുലും, ഖര്‍ഗെയും പ്രതികരിച്ചിട്ടില്ല. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media