വിഡി മന്ത്രിസഭയില്‍ വകുപ്പുകളില്‍ അന്തിമ തീരുമാനമായി; മന്ത്രിമാരും വകുപ്പുകളും അറിയാം 


തിരുവനന്തപുരം: തര്‍ക്കങ്ങള്‍ക്കൊടുവില്‍ വി ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാള്‍ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി. വിവാദമായ ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് തന്നെയാണ് നല്‍കിയത്. വി ഇ അബ്ദുള്‍ ഗഫൂറാണ് ഫിഷറിസ് മന്ത്രി. ലീഗ് കോണ്‍ഗ്രസിന് കൈമാറിയ ഉന്നതവിദ്യാഭ്യാസവകുപ്പ് റോജി എം ജോണിനാണ്. എം ലിജുവിന് എക്‌സൈസിനൊപ്പം സഹകരണ വകുപ്പും ലഭിച്ചു. റവന്യൂ വകുപ്പ് എപി അനില്‍കുമാറിനും വൈദ്യുതി സണ്ണി ജോസഫിനുമാണ്.

മുഖ്യമന്ത്രിക്ക് ഭാരിച്ച ഉത്തരവാദിത്തമാണ്, 39 വകുപ്പുകള്‍. സാധാരണ മുഖ്യമന്ത്രിമാര്‍ വഹിക്കുന്ന വകുപ്പുകള്‍ക്ക് പുറമെ കനപ്പെട്ട ധനവും നിയമവും തുറമുഖവും പിആര്‍ഡിയും മുഖ്യമന്ത്രിക്കാണ്. രമേശ് ചെന്നിത്തലക്ക് നേരത്തെ പറഞ്ഞത് പോലെ ആഭ്യന്തരവും വിജിലന്‍സും. സണ്ണി ജോസഫിനും എപി അനില്‍കുമാറിനും നേരത്തെ നിശ്ചയിച്ച വകുപ്പില്‍ മാറ്റമുണ്ട്. 

മന്ത്രിമാരും വകുപ്പുകകളും ഇങ്ങിനെ

രമേശ് ചെന്നിത്തല - ആഭ്യന്തരം, വിജിലന്‍സ്, കയര്‍

കെ മുരളീധരന്‍ - ആരോഗ്യം, ദേവസ്വം

സണ്ണി ജോസഫ് - വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്ററി കാര്യം


എ പി അനില്‍ കുമാര്‍ - റവന്യൂ

ബിന്ദു കൃഷ്ണ - വനിത-ശിശു ക്ഷേമം, തൊഴില്‍, ക്ഷീര വികസനം

എം ലിജു - എക്‌സൈസ്, സഹകരണം

പി സി വിഷ്ണുനാഥ് - ടൂറിസം, സാംസ്‌കാരികം, സിനിമ


റോജി എം ജോണ്‍ - ഉന്നത വിദ്യാഭ്യാസം

ടി സിദ്ദിഖ് - കൃഷി

കെ എ തുളസി - പട്ടിക വിഭാഗം, പിന്നോക്ക ക്ഷേമം

ഒ ജെ ജനീഷ് - യുവജന ക്ഷേമം, സ്‌പോര്‍ട്‌സ്, രജിസ്‌ട്രേഷന്‍, മൃഗശാല, മ്യൂസിയം,

ലീഗ് മന്ത്രിമാര്‍
പി കെ കുഞ്ഞാലിക്കുട്ടി - വ്യവസായം, ഐടി, എഐ, കൈത്തറി

കെ എം ഷാജി - തദ്ദേശ സ്വയം ഭരണം

വി ഇ അബ്ദുള്‍ ഗഫൂര്‍ - ഫിഷറീസ്, സാമൂഹ്യനീതി

പി കെ ബഷീര്‍ - പൊതുമരാമത്ത്

എന്‍ ഷംസുദ്ദീന്‍ - വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്

മറ്റ് ഘടക കക്ഷികള്‍
ഷിബു ബേബി ജോണ്‍ - വനം, നൈപുണ്യ വികസനം

മോന്‍സ് ജോസഫ് - ജലവിഭവം, ശുചിത്വ ഭവന നിര്‍മ്മാണം

അനൂപ് ജേക്കബ് - ഭക്ഷ്യ-സിവില്‍ സപ്ലൈസ്

സിപി ജോണ്‍ - ഗതാഗതം

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media