യുവനേതാവിന്റെ അനധികൃത നിര്‍മ്മാണം പൊളിച്ച് നഗരസഭ

 ലൈംഗികമായി 180 പെണ്‍കുട്ടികളെ ചൂഷണം ചെയ്ത അയാന്‍ അഹമ്മദ്  തന്‍വീര്‍ അഹമ്മദ്  അറസ്റ്റില്‍ 


 



അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയില്‍ പ്രായപൂര്‍ത്തിയാകാത്ത 180ലേറെ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത 19കാരന്റെ വീടിന്റെ ഭാഗം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തി. പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന 380ലേറെ വീഡിയോകളും അശ്ലീല ചിത്രങ്ങളുമാണ് 19കാരന്‍ പ്രചരിപ്പിച്ചത്. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ പരാത്വാഡ സ്വദേശിയായ 19കാരന്‍ അയാന്‍ അഹമ്മദ് തന്‍വീര്‍ അഹമ്മദ് ആണ് അറസ്റ്റിലായത്. ഏപ്രില്‍ 11ന് അറസ്റ്റിലായ 19കാരനെ ഏപ്രില്‍ 14നാണ് കോടതിയില്‍ ഹാജരാക്കിയത്. ഇയാളുടെ ഒരുനില വീടിലെ അനധികൃത നിര്‍മ്മാണമാണ് അധികൃതര്‍ പൊളിച്ച് നീക്കിയത്. വീടിന് പുറത്ത് നിര്‍മ്മിച്ച സ്റ്റെയര്‍കേസ് ജെസിബി ഉപയോഗിച്ചാണ് പൊളിച്ച് നീക്കിയത്. അചല്‍പൂര്‍ മുന്‍സിപ്പല്‍ കൌണ്‍സിലാണ് അനധികൃത നിര്‍മ്മാണം പൊളിച്ച് നീക്കുന്നതിന് നേതൃത്വം നല്‍കിയത്. ബിജെപി എംഎല്‍എ പ്രവീണ്‍ തായാഡേ അടക്കമുള്ളവര്‍ നടപടിക്ക് സാക്ഷികളായി.

വാട്ട്‌സാപ്പിലൂടെയും സ്‌നാപ് ചാറ്റ് ഗ്രൂപ്പിലൂടെയുമാണ് 19കാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ കുടുക്കിയിരുന്നത്. ഇതിന് പിന്നാലെ കുട്ടികളെ മുംബൈയിലും പൂനെയിലും എത്തിച്ചാണ് ലൈംഗികമായി ദുരുപയോഗിച്ചിരുന്നത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വേശ്യാവൃത്തിക്കും ഇയാള്‍ നിര്‍ബന്ധിച്ചിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇതിന് പിന്നാലെയാണ് അശ്ലീല ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചത്. പീഡന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സമുദായ നേതൃത്വം അടക്കം 19കാരനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടിരുന്നു. മുന്‍പ് എഐഎംഐഎമ്മിന്റെ പ്രാദേശിക ചുമതലയിലുണ്ടായിരുന്ന വ്യക്തിയാണ് 19കാരന്‍. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും ഐടി നിയമപ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. വര്‍ഷങ്ങളായി ഇയാള്‍ ഈ കുറ്റകൃത്യം തുടര്‍ന്നുപോരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വിശദമാക്കുന്നത്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media