രമേശിന്റെ 'തൂഫാന്' വിജയുടെ പൂര്‍ണ്ണ പിന്തുണ; ബോധവത്ക്കരണത്തിനായി കൊച്ചിയില്‍ എത്തും
 


കൊച്ചി : സംസ്ഥാനത്തെ  ലഹരി മാഫിയയെ ഉന്മൂലനം ചെയ്യുന്നതിനായി  പോലീസും എക്‌സൈസും വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പദ്ധതിയായ ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് യുടെ പൂര്‍ണ പിന്തുണ. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചെന്നൈയിലെത്തി വിജയുമായി കൂടിക്കാഴ്ച നടത്തി. ഓപ്പറേഷന്‍ തൂഫാന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച വിജയ്, ലഹരി വിരുദ്ധ ബോധവത്കരണത്തിനായി കൊച്ചിയിലേക്ക് എത്തുമെന്ന് അറിയിച്ചു. കേരള പോലീസിനൊപ്പം തമിഴ്‌നാട് പോലീസും ലഹരി വിരുദ്ധ പദ്ധതികള്‍ക്ക് സഹകരിക്കാനും രമേശ് ചെന്നിത്തലയും വിജയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായി.

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media