രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു
 



തിരുവനന്തപുരം:  നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു. ബെംഗളൂരുവിലെ 200 കോടിയൂ സ്വത്തു വിവരങ്ങള്‍ രാജീവ് മറച്ചുവച്ചുവെന്ന പരാതിയുമായി യുഡിന സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥന്‍ രംഗത്തെത്തിയിരുന്നു. സൂക്ഷ്മപരിശോധനയില്‍ പത്രിക തള്ളണമെന്ന് യുഡിഎഫ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നു പത്രിക പരിഗണിക്കുന്നത്  മാറ്റിവച്ചിരുന്നു. ഇതിനു പിന്നാലെയാണു പത്രിക സ്വീകരിച്ചത്. പത്രിക സ്വീകരിച്ചതില്‍ സന്തോഷമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

നാമനിര്‍ദേശ പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ 200 കോടി രൂപയുടെ സ്വത്തിന്റെ വിവരങ്ങള്‍ രാജീവ് ചന്ദ്രശേഖര്‍ മറച്ചുവച്ചുവെന്നു ശബരീനാഥന്‍ പറഞ്ഞു. തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കുമെന്നും ശബരിനാഥന്‍ വ്യക്തമാക്കി. ആരോപണം അടിസ്ഥാനരഹിതമാണെന്നും കോണ്‍ഗ്രസ് കോടതിയെ സമീപിക്കട്ടെയെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖ പറഞ്ഞത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media