ബംഗളുരു: ജനോപകാരപ്രദമായ വമ്പന്‍ പ്രഖ്യാപനങ്ങളുമായി കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് യാത്ര, കന്നഡിഗര്‍ക്കുള്ള പുതിയ തൊഴില്‍ പദ്ധതി, ഐടി നഗരമായ ബെംഗളൂരുവിനായി 2,000 കോടിയുടെ അടിസ്ഥാന സൗകര്യ പാക്കേജ് ഉള്‍പ്പെടെയുള്ളവ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ഡികെ ശിവകുമാര്‍ പ്രഖ്യാപിച്ചു. കര്‍ണാടകയിലെ കര്‍ഷകരുടെ ആശങ്കകളിലാണ് തന്റെ മന്ത്രിസഭാ യോഗം ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് മുഖ്യമന്ത്രി ശിവകുമാര്‍ പറഞ്ഞു. വിഷയത്തില്‍ വിദഗ്ധരുമായി കൂടിയാലോചിച്ച് ഉടന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.
ഗതാഗത കുരുക്കില്‍ പൊറുതിമുട്ടുന്ന നഗരമായ ബംഗളൂരുവിന് കരുത്ത് പകരുന്നതാണ് 2,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പാക്കേജ്.
സ്‌കൂള്‍ മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ബസ് യാത്രയ്ക്ക് അര്‍ഹതയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ശിവകുമാര്‍ പറഞ്ഞു. സ്‌കൂള്‍ മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ബസ് പാസുകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെ തിരിച്ചറിയേണ്ടതിനാല്‍ ആവശ്യമായ പാസുകള്‍ക്കായി അപേക്ഷിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാതെ പദ്ധതി നടപ്പിലാക്കും. ചെലവ് എന്തുതന്നെയായാലും പദ്ധതി സര്‍ക്കാര്‍ നടപ്പാക്കും. ഇത് ഡികെ ശിവകുമാറിന്റെ സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് നിലവില്‍ സൗജന്യ ബസ് യാത്ര നല്‍കുന്ന ശക്തി പദ്ധതി കര്‍ണാടകയില്‍ ഇ്‌പ്പോള്‍ നിലവിലുണ്ട്.
സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, ബിപിഎല്‍ കുടുംബത്തിലെ ഒരു സ്ത്രീക്ക് പ്രതിമാസം 2000 രൂപ, സൗജന്യ വൈദ്യുതി വിതരണം, സൗജന്യ അരി, വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് സ്‌റ്റൈപ്പന്റ് എന്നിവയ്ക്ക് പുറമേ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആറാമത്തെ ഗ്യാരണ്ടി ഒരു 'ഭൂമി ഗ്യാരണ്ടി' ആയിരിക്കുമെന്ന് ശിവകുമാര്‍ അവകാശപ്പെട്ടു.