കേരളത്തിലെ ഇടത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

 വേദിയില്‍ രാഹുല്‍ പാടി '' സ്വര്‍ണ്ണം കട്ടത് ആരപ്പ'' സദസ് തിരിച്ചു പാടി '' സഖാക്കളാണെ അയ്യപ്പ''

 


 



പത്തനംതിട്ട: കേരളത്തിലെ ഇടത് സര്‍ക്കാരിനെയും കേന്ദ്രത്തിലെ ബിജെപി ഭരണത്തെയും ഒരുപോലെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പത്തനംതിട്ടയില്‍ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സ്വര്‍ണ്ണ കൊള്ള ഉയര്‍ത്തിയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള രാഹുലിന്റെ പ്രധാന വിമര്‍ശനം. വേദിയില്‍ സ്വര്‍ണം കട്ടത് ആരപ്പാ എന്ന പാരഡി രാഹുല്‍ ഉയര്‍ത്തിയപ്പോള്‍ സഖാക്കളാണെ അയ്യപ്പാ എന്ന് സദസില്‍ നിന്ന് ബാക്കി പാട്ട് ഉയര്‍ന്നു.

നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഡല്‍ഹിയില്‍ ബിജെപിയെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന് മോദിക്ക് നന്നായി അറിയാം. അതുകൊണ്ടാണ് കേരളത്തില്‍ യുഡിഎഫിനെ തടയാന്‍ അദ്ദേഹം ശ്രമിക്കുന്നത്. കേരള മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ ഒരു നീക്കവും നടത്തുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെയാണ് മോദി പിണറായി വിജയനെ നിയന്ത്രിക്കുന്നതെന്നാണ് രാഹുല്‍ തുറന്നടിച്ചത്.

രാജ്യത്തിന്റെ സുപ്രധാന വിവരങ്ങളും ഡാറ്റയും മോദി സര്‍ക്കാര്‍ അമേരിക്കയ്ക്ക് അടിയറവ് വെച്ചതായി രാഹുല്‍ ആരോപിച്ചു. ബിജെപിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് അദാനിയാണെന്നും, അമേരിക്കയില്‍ അദാനിക്കെതിരെ ഉയര്‍ന്ന കേസുകള്‍ യഥാര്‍ത്ഥത്തില്‍ മോദിയെ ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഭയം കാരണമാണ് അന്താരാഷ്ട്ര കരാറുകളില്‍ മോദി അനാവശ്യ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുന്നത്. കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ ദുരവസ്ഥയെക്കുറിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചു. യുഡിഎഫ് സര്‍ക്കാര്‍ മുന്‍പ് നല്‍കിയിരുന്ന സബ്സിഡികളും ആനുകൂല്യങ്ങളും എല്‍ഡിഎഫ് ഭരണത്തില്‍ ഇല്ലാതായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കര്‍ഷക താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ ക്ഷേത്രങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മോദി കേരളത്തില്‍ എത്തിയപ്പോള്‍ ശബരിമലയെക്കുറിച്ചും വിശ്വാസികളെക്കുറിച്ചും മിണ്ടാന്‍ തയ്യാറായില്ലെന്നും രാഹുല്‍ പരിഹസിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media