കോഴിക്കോട്: കോവിഡ് വ്യാപന പ്രതിരോധ നിയമങ്ങള്‍ക്കും, നിയന്ത്രണങ്ങള്‍ക്കും ഏകീകൃത മാനദണ്ഡം ആരോഗ്യവകുപ്പും അധികാരികളും ഉറപ്പുവരുത്തണമെന്ന് മലബാര്‍ ഡെവലപ്പ്‌മെന്‍് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടു ചേര്‍ന്ന വിവിധ സംഘടനകളുടെ യോഗം അഭിപ്രായപ്പെട്ടു. സാധാരണക്കാരുടെ ജീവിതമാര്‍ഗം തടസ്സപ്പെടാത്ത രീതിയിലായിരിക്കണം നിയന്ത്രണങ്ങള്‍.
വിവിധ മേഖലകള്‍ക്ക് വ്യത്യസ്ത രീതിയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലന നിയമവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നത് അവസാനിപ്പിക്കണം. സമ്മര്‍ദത്തിനു വഴങ്ങി ചില വിഭാഗങ്ങള്‍ക്ക് മാത്രം ഇളവ് നല്‍കുന്ന രീതിയും ഒഴിവാക്കണം.
കോവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് മുഖവിലക്കെടുത്ത് എല്ലാ വിഭാഗങ്ങളുടെയും ഭാഗത്തുനിന്ന് ഉത്തരവാദിത്ത ജാഗ്രതയും, മുന്‍കരുതലും വേണം. ഇനിയൊരു ലോക്ഡൗണ്‍ താങ്ങാന്‍ സാധാരണ ജനങ്ങള്‍ക്ക് ത്രാണിയില്ല. സര്‍ക്കാരില്‍ നിന്നും യാതൊരു അനുകൂല്യവും ലഭിക്കാത്ത ഭൂരിപക്ഷം വരുന്ന വിഭാഗങ്ങള്‍ക്ക് ഉപജീവനത്തിനും, തൊഴില്‍ ചെയ്യുന്നതിനും അവസരമൊരുക്കണം. തിരക്കും, ആള്‍ക്കൂട്ടവും ഒഴിവാക്കാന്‍ സ്ഥാപനങ്ങള്‍ കൂടുതല്‍ സമയം തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
റാകണം.
പ്രസിഡണ്ട് ഷെവലിയാര്‍ സി. ഇ. ചാക്കുണ്ണി അധ്യക്ഷതവഹിച്ചു. രക്ഷാധികാരി ഡോ. എ.വി.അനൂപ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ. അയ്യപ്പന്‍, സെക്രട്ടറിമാരായ പി. ഐ. അജയന്‍, ഖജാന്‍ജി എം.വി. കുഞ്ഞാമു, വയനാട് ചേംബര്‍ പ്രസിഡണ്ട് ജോണി പറ്റാണി, സെക്രട്ടറി ഇ.പി. മോഹന്‍ ദാസ്, സ്മാള്‍ സ്‌കെയില്‍ ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് പി. ആഷിം, ജനറല്‍ സെക്രട്ടറി കെ. സലീം, ഓള്‍ കേരള കണ്‍സ്യൂമര്‍ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി സി. സി. മനോജ്, സെക്രട്ടറി കുന്നോത്ത് അബൂബക്കര്‍, ഡിസ്ട്രിക്ട് മര്‍ച്ചന്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് ജോഷി പോള്‍ പി, സി. വി. ജോസി എന്നിവര്‍ സംസാരിച്ചു. ഖജാന്‍ജി എം.വി കുഞ്ഞാമു സ്വാഗതവും, സെക്രട്ടറി പി.ഐ അജയന്‍ നന്ദിയും രേഖപ്പെടുത്തി.