ടെസ്ല കാറുകള്‍ ഉടന്‍ ഇന്ത്യയിലേക്ക്്; മുബൈ എക്‌സ്പ്രസ് ഹൈവേയില്‍ പരീക്ഷണ ഓട്ടം നടത്തി 


 


ഏറെക്കാലമായി ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഒന്നാണ് അമേരിക്കന്‍ വാഹന ഭീമനായ ടെസ്ലയുടെ ഇന്ത്യന്‍ പ്രവേശനം. അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കള്‍ ഇതുവരെ ലോഞ്ച് തീയതി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, രാജ്യത്ത് വരാനിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പരീക്ഷിച്ചു തുടങ്ങിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ഇന്ത്യന്‍ റോഡുകളില്‍ പുതിയ 2025 ടെസ്ല മോഡല്‍ വൈ പരീക്ഷണ പതിപ്പ് ക്യാമറയില്‍ പതിഞ്ഞു. 

ടെസ്ല മോഡല്‍ വൈ യുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് മുംബൈ-പൂനെ എക്സ്പ്രസ്വേയില്‍ ആണ് പരീക്ഷണത്തിനിടെ കണ്ടെത്തിയത്. ഈ കാറിന് ജൂനിപ്പര്‍ എന്ന രഹസ്യനാമം നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്ലയുടെ ഈ കാര്‍ അമേരിക്കയിലെയും കാനഡയിലെയും വിപണികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 


ടെസ്ലയുടെ ഈ പുതിയ കാറിന് സി ആകൃതിയിലുള്ള ടെയില്‍ലൈറ്റുകളാണ് ലഭിക്കുന്നത്. നീളമുള്ള വളഞ്ഞ മേല്‍ക്കൂരയും ഒന്നിലധികം ഇരട്ട സ്പോക്ക് അലോയ് വീലുകളും കാറിന്റെ സവിശേഷതയാണ്. ടെസ്ലയുടെ സിഗ്‌നേച്ചര്‍ ഗ്ലാസ് റൂഫും ഈ കാറില്‍ നല്‍കിയിരിക്കുന്നു. പേള്‍ വൈറ്റ്, സ്റ്റെല്‍ത്ത് ഗ്രേ, ഡീപ് ബ്ലൂ മെറ്റാലിക്, അള്‍ട്രാ റെഡ്, ക്വിക്ക് സില്‍വര്‍, ഡയമണ്ട് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ടൈസ്ല കാറുകള്‍ ഇന്ത്യയില്‍ ലഭ്യമായേക്കും,

ടെസ്ലയുടെ ഈ ഇലക്ട്രിക് കാര്‍ ദീര്‍ഘദൂര ബാറ്ററിയുമായിട്ടാണ് വരാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.  ഒറ്റ ചാര്‍ജിംഗില്‍ 526 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ടെസ്ലയുടെ ഈ ഇലക്ട്രിക് കാറിന് കഴിയും. ഈ ഇലക്ട്രിക് എസ്യുവിക്ക് 4.6 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 96 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. ഈ കാറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 200 കിലോമീറ്ററാണ്.

ഈ ടെസ്ല കാറില്‍ 15.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. പിന്‍ യാത്രക്കാര്‍ക്കായി എട്ട് ഇഞ്ച് സ്‌ക്രീനും ഈ കാറിലുണ്ട്. വെന്റിലേറ്റഡ് സീറ്റുകള്‍, എഡിഎഎസ് ഫീച്ചര്‍, വയര്‍ലെസ് ചാര്‍ജിംഗ് ഫീച്ചര്‍ എന്നിവയും ഈ ടെസ്ല ഇവിയില്‍ നല്‍കിയിട്ടുണ്ട്. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media