കോഴിക്കോട്: കോഴിക്കോട് എന്‍ ഐ ടി യിലെ കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്നീ എന്‍ജിനീയറിങ് വകുപ്പുകളില്‍ താത്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന പിഎച്ച്.ഡിയുള്ള താത്കാലിക അധ്യാപകര്‍ക്ക് പ്രതിമാസം 70,000/- രൂപയും പിഎച്ച്.ഡി പ്രബന്ധം സമര്‍പ്പിച്ചവര്‍ക്ക് പ്രതിമാസം 58000 രൂപയുമാണ് വേതനം. 2024 ജൂലൈ/ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഒരു സെമസ്റ്റര്‍ കാലയളവിലേക്കായിരിക്കും നിയമനം. അപേക്ഷാ ഫോറം, പൊതു നിര്‍ദ്ദേശങ്ങള്‍ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്, ഇന്‍സ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ് www.nitc.ac.in സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 02/08/2024, വെള്ളിയാഴ്ച.