കെഎസ്ആര്‍ടിസിയില്‍ ശമ്പളം പണം ആയി തന്നെ കൊടുക്കണം, കൂപ്പണ്‍ വിതരണം അനുവദിക്കില്ലെന്ന് ഹൈക്കോടതി
 



എറണാകുളം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി.കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ എന്ന് കോടതി നിര്‍ദേശിച്ചു.ശമ്പളവിതരണ കാര്യത്തില്‍ സര്‍ക്കാരിന്റെ  നിലപാട് എന്തെന്ന് കോടതി ചോദിച്ചു.ആഗസ്തിലെ ശമ്പളം കൊടുത്താലേ ജീവനക്കാര്‍ക്ക് ശരിക്കും ഓണം ആഘോഷിക്കാനാകു.കഴിഞ്ഞവര്‍ഷവും ഓണത്തിന് ശമ്പളം നല്‍കണമെന്ന ഉത്തരവ് കോടതിയില്‍ നിന്നുണ്ടായിരുന്നു.എന്നാല്‍ ഉത്തരവിനെതിരെ അപ്പീല്‍ പോവുകയാണ് സര്‍ക്കാര്‍ ചെയ്തത്.തുടര്‍ന്ന് ശമ്പളം പണമായും കൂപ്പണമായും നല്‍കാമെന്ന തീരുമാനമെടുത്തു. ശമ്പളം നല്‍കണമെന്ന കാര്യം എപ്പോഴും കോടതിയെക്കൊണ്ട് ഓര്‍മിപ്പിക്കുന്നത് എന്തിനെന്ന് കോടതിചോദിച്ചു.

ഉന്നത സമിതി യോഗം ചേര്‍ന്ന്  കെഎസ്ആര്‍ടിസിയില്‍ ശമ്പളം കൊടുക്കാന്‍ എന്ത് തീരുമാനം എടുത്തുവെന്ന് കോടതി ചോദിച്ചു.പണം തരില്ലെന്ന് പറയാനാണോ മൂന്ന് മന്ത്രിമാര്‍ യോഗം നടത്തിയത്?എന്തുകൊണ്ട് സര്‍ക്കാരിന് പണം നല്‍കാന്‍ കഴിയുന്നില്ല?ശമ്പളം പണം ആയി തന്നെ കൊടുക്കണം.കൂപ്പണ്‍ വിതരണം അനുവദിക്കില്ല.കേസ് ഈ മാസം 24ലേക്ക് മാറ്റി


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media