ഐഎഫ്എഫ് ഫാഷന്‍ എക്‌സ്‌പോയുടെ മൂന്നാം പതിപ്പ് ജനുവരിയില്‍ അങ്കമാലിയില്‍
 


കോഴിക്കോട്: ഇന്ത്യന്‍ ഫാഷന്‍ ഫെയറിന് കീഴില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ഫാഷന്‍ എക്‌സ്‌പോ 2025 ജനുവരി 7,8,9 തിയ്യതികളിലായി എറണാകുളം, അങ്കമാലി അഡ്‌ലക്‌സ്  കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കും. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ അടക്കമുള്ള നൂറില്‍ പരം ബ്രാന്‍ഡുകള്‍ 180 ഓളം സ്റ്റാളുകളിലായി പ്രദര്‍ശനത്തിന് എത്തുന്ന ഐഎഫ്എഫ് ഫാഷന്‍ എക്‌സ്‌പോ 2025 ന്റെ ലോഗോ പ്രകാശനം കെ.ടി.ജി.എ സംസ്ഥാന പ്രസിഡന്റും കല്യാണ്‍ സില്‍ക്ക്‌സ് ചെയര്‍മാനുമായ . ടി.എസ് പട്ടാഭിരാമന്‍ നിര്‍വഹിച്ചു. കെടിജിഎ വയനാട് സഹായ നിധിയിലേക്ക് ഐഎഫ്എഫ് നല്‍കുന്ന 5ലക്ഷം രൂപയുടെ ചെക്കും ഐഎഫ്എഫ് സംഘാടക സമിതിയില്‍ നിന്നും അദ്ദേഹം ഏറ്റുവാങ്ങി. കുട്ടികളുടെയും സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ആകര്‍ഷകമായ ഫാഷന്‍ ഷോകള്‍, താര നിബിഡമായ അവാര്‍ഡ് നൈറ്റ്, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

കാലിക്കറ്റ് ട്രേഡ് സെന്ററില്‍ വച്ച് സംഘടിപ്പിച്ച കെടിജിഎ കോഴിക്കോട് ജില്ലാ സമ്മേളനത്തിനിടെ നടന്ന ചടങ്ങില്‍ മുജീബ് ഫാമിലി (ഫാമിലി വെഡിങ്), ബീന കണ്ണന്‍ (ശീമാട്ടി), ബാപ്പു ഹാജി (സിന്ദൂര്‍ സില്‍ക്ക്‌സ്), ജോഹര്‍ ടാംടണ്‍ (സില്‍ക്കി വെഡിങ്), പി.എസ് സിറാജ് (പ്രീതി സില്‍ക്സ്), ബാരി (ഫാമിലി വെഡിങ്),കലാം (സീനത്ത് സില്‍ക്സ്) എന്നിവരും ടൈറ്റില്‍ സ്‌പോണ്‍സറായ ബോഡി കെയറിനെ പ്രധിനിധീകരിച്ച് എ. എസ്.എം ആര്‍.എസ് രാജു, സോമന്‍,  കോ സ്‌പോണ്‍സേര്‍സ് ആയ ബ്ലോസ്സത്തിനെ പ്രധിനിധീകരിച്ച് മാര്‍ക്കറ്റിങ് മാനേജര്‍ ശ്യാം, നോര്‍ത്ത് കേരള എ. എസ്.എം രഥന്‍ ജിത്ത് , മംമ്‌സ് കെയറിനെ പ്രധിനിധീകരിച്ച് മാനേജിങ് ഡയറക്റ്റര്‍ സജിമോന്‍, മാര്‍ക്കറ്റിങ് ഹെഡ് അര്‍ജുന്‍ എന്നിവരും പങ്കെടുത്തു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media