ബുക്കിംഗ് രേഖകൾ കാണിച്ചാൽ സമ്പൂർണ ലോക്ക്ഡൗണിലും ഹോട്ടലിലും റിസോർട്ടിലും പോകാം
കൊച്ചി; സംസ്ഥാനത്ത് ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും ടൂറിസ്റ്റ് ഹോട്ടലുകളിലേക്കോ റിസോർട്ടുകളിലേക്കോ പൊകുന്നതിന് തടസമില്ലെന്ന് ടൂറിസം വകുപ്പ്. ബുക്കിങ് രേഖയോ ബില്ലോ കാണിച്ചാൽ മതിയാകും. എന്നാൽ ഹോട്ടലിൽചെന്ന ശേഷം പുറത്തിറങ്ങി നടക്കാൻ അനുവാദമില്ല.
കർശന നിയന്ത്രണത്തിലാണ് സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ടുകളും മറ്റും പ്രവർത്തിക്കുന്നത്. ജോലി ചെയ്യുന്നവരും അതിഥികളും രണ്ട് ഡോസ് കോവിഡ് വാക്സിൻ പൂർത്തിയാക്കിയവരായിരിക്കണമെന്ന് നിർബന്ധമുണ്ട്. മാസ്കും സാനിറ്റൈസറും അകലം പാലിക്കലും ഉൾപ്പടെ കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിക്കണം.