ദില്ലി: ആദായ നികുതി റിട്ടേണ്‍ പരിഷകരിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. പഴുതുകള്‍ തിരുത്തി റിട്ടേണ്‍ സര്‍മപ്പിക്കുന്നതിനുള്ള സമയ പരിധി രണ്ടു വര്‍ഷമായി ഉയര്‍ത്തി. അധിക നികുതി നല്‍കി റിട്ടേണ്‍ മാറ്റങ്ങളോടെ സമര്‍പ്പിക്കാം. മറച്ചു വച്ചിരിക്കുന്ന വരുമാനം വെളിപ്പെടുത്തുന്നതിനുള്ള അവസരവും ലഭ്യമാകും.സഹകരണ സംഘങ്ങളുടെ സര്‍ച്ചാര്‍ജ് കുറക്കാനും ബജറ്റില്‍ തീരുമാനമായി.
സഹകരണ സംഘങ്ങള്‍ക്ക് മിനിമം നികുതി 15 ശതമാനമാക്കി. ഇത് സഹകരണ സംഘങ്ങള്‍ക്ക് സ്വാധീനമുള്ള കേരളത്തിന് ഏറെ ഗുണം ചെയ്യും. സ്റ്റാര്‍ട്ടപ്പ് സംരഭങ്ങള്‍ക്കുള്ള നികുതിയിളവ് കാലാവധിയും ഒരു വര്‍ഷമാക്കി ഉയര്‍ത്തിയുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടിയുടെ വായ്പയും ബജറ്റിന്റെ ഭാഗമായി അനുവദിച്ചു. വായപ പലിശ രഹിതമായിരിക്കും. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സാമ്പത്തിക വെല്ലുവിളി നേരിടുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് വായ്പ സംബന്ധിച്ച പ്രഖ്യാപനം.കൂടാതെ രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി മൂലധന നിക്ഷേപങ്ങള്‍ക്ക് സംസ്ഥാനങ്ങളെ സഹായിക്കാനും. കേന്ദ്ര വിഹിതത്തിന് പുറമെ അധികസഹായം സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും ബജറ്റില്‍ പറയുന്നു.