അധ്യാപക ദിനത്തില്‍ സുര്‍ജിത്ത് മാസ്റ്ററെ ആദരിച്ചു
കോഴിക്കോട്: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് എ.കെ. സുര്‍ജിത്ത് മാസ്റ്ററെ ബിലാത്തിക്കുളം ജിയുപി സ്‌കൂള്‍ വികസന സമിതി ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അനുരാധ തായാട്ട് അധ്യക്ഷത വഹിച്ചു. എസ്. രാധാകൃഷ്ണന്‍ സ്മാരക ഉപഹാരം മുന്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റും വികസന സമിതി ചെയര്‍പേഴ്‌സണുമായ വത്സല ഗോപിനാഥ് സമ്മാനിച്ചു. . റിട്ട. എസ്.പി. കെ. സുബൈര്‍ പൊന്നാടയണിയിച്ചു. ഹെഡ്മിസ്ട്രസ് ബി. സുകേശിനി, പിടിഎ പ്രസിഡന്റ് രമ്യപ്രമോദ്, മുന്‍ കൗണ്‍സിലര്‍ രേണുകാ ദേവി, ടി.എസ്. പീതാംബരന്‍, എം.പി. രാമകൃഷ്ണന്‍, പി.വി. അശോകന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. മാതൃകാ അധ്യാപകനായ സുര്‍ജിത്ത് മാസ്റ്റര്‍ ബിലാത്തിക്കുളം സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സജീവ സാനിധ്യവുമായിരുന്നു.