സ്വര്‍ണ വിലയില്‍ മൂന്ന് ദിവസത്തിന്
ശേഷം വീണ്ടും വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. 80 രൂപ കൂടി ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 36,840 രൂപയാണ് വില. ഗ്രാമിന് 4,605 രൂപയും. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 36,760 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,595 രൂപയും. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. ഇന്ന് 1,860.85 ഡോളറിലാണ് സ്വര്‍ണ വ്യാപാരം.