നിര്‍മാണ മേഖലയിലെ പ്രശ്നങ്ങള്‍; പരിഹാരം തേടി
കോണ്‍ട്രാക്ടര്‍മാര്‍ മന്ത്രിക്കു മുന്നില്‍
കോഴിക്കോട്: നിര്‍മാണമേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസുമായി ചര്‍ച്ച നടത്തി. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ.സി.മമ്മദ് കോയയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.
പൊതുമരാമത്ത് വകുപ്പില്‍ പുതുക്കിയ ഡിഎസ്ആര്‍പ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കുക, ടാര്‍ അടക്കമുള്ള നിര്‍മാണ സാധനങ്ങളുടെ വലിക്കയറ്റം നിയന്ത്രിക്കുക, ക്വാറി ഉത്പ്പന്നങ്ങളുടെവിലവര്‍ധനവ് നിയന്ത്രിച്ച് ആവശ്യമായ ലഭ്യത ഉറപ്പാക്കുക, പുഴകളില്‍ നിന്നും ഡാമുകളില്‍ നിന്നും കൂടുതല്‍ മണല്‍ ശേഖരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭ്യമാക്കുക, കോവിഡിന്റ് പശ്ചാത്തലത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത വര്‍ക്കുകളുടെ കാലാവധി നീട്ടി നല്‍കുക, കരാറുകാരുടെ ലാഭവിഹിതം വര്‍ധിപ്പിക്കുക, പ്രവൃത്തികളുടെ പൂര്‍ത്തീകരണത്തിന് എസ്റ്റിമേറ്റില്‍ മാറ്റം വരുമ്പോള്‍ ക്വാട്ട് ചെയ്ത നിരക്ക് ലഭ്യമാക്കുക, ചെറുകിട ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ കോംബോസിറ്റ് ടെണ്ടര്‍ സംവിധാനത്തില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ്് കരാറുകാര്‍ മന്ത്രിക്കു മുന്നില്‍ വച്ചത്. ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി.വി. കൃഷ്ണന്‍, വര്‍ക്കിംഗ് പ്രസിഡന്റ് കെ.ജെ. വര്‍ഗീസ്,പി.ബി. ദിനേഷ് കുമാര്‍, പി. മോഹന്‍ദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.