ഒമിക്രോൺ വകഭേദം ഡെൽറ്റയേക്കാൾ ഗുരുതരമല്ലെന്ന് അമേരിക്ക
ദക്ഷിണാഫ്രിക്കയിലെ കേസുകളില്‍ രോഗം (Omicron Variant) ബാധിച്ചവരുടെയും അതില്‍ ആശുപത്രിവാസം വേണ്ടിവന്നവരുടെയും അനുപാതം ഡെല്‍റ്റാ വകഭേദത്തെക്കാള്‍ വളരെ കുറവാണെന്നാണ് അദ്ദേഹം പറയുന്നത്.
ഈ കണക്കുകളെ അമിതമായി വ്യാഖ്യാനിക്കാതിരിക്കേണ്ടത് പ്രധാനമാണ് കാരണം ഗുരുതരമായ രോഗം രൂപപ്പെടാൻ ആഴ്ചകൾ എടുത്തേക്കാം. അതുകൊണ്ടുതന്നെ നവംബറിൽ ഒമിക്രോൺ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിൽ രോഗതീവ്രത രേഖപ്പെടുത്താൻ ഇനി രണ്ടാഴ്ച കൂടി വേണ്ടി വരും.
എങ്കിലും ഈ വൈറസ് (Omicron Virus) കൂടുതൽ കഠിനമാകില്ലെന്നും, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കുതിക്കില്ലയെന്നും അതുകൊണ്ടുത്യന്നെ കൂടുതൽ മോശം സാഹചര്യം വരുമെന്ന് തോന്നുന്നില്ലെന്നും ആന്റോണിയോ ഫൗസി വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടയിൽ ഇന്ത്യയിൽ ഒമിക്രോണ്‍ വകഭേദം ബാധിച്ചവരില്‍ നേരിയ ലക്ഷണം മാത്രമാണുളളതെന്നും അതിനാല്‍ തന്നെ ഒമിക്രോണ്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാക്കുമെന്ന് ഉറപ്പ് പറയാനാവില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയവും അഭിപ്രായപ്പെട്ടിട്ടുണ്ട്.