കോഴിക്കോട്: ഡോ. ശ്രീകാന്ത് കണ്ണാശുപത്രിയും,കേരള സൊസൈറ്റി ഓഫ് ഒഫ്ത്താല്‍മിക് സര്‍ജന്‍സ്, കോഴിക്കോട് ഒഫ്ത്താല്‍മിക് സൊസൈറ്റി, മഞ്ചേരി ന്യൂ വിഷന്‍ കണ്ണാശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നേത്ര രോഗ വിദഗ്ധര്‍ക്കായി തുടര്‍ പരിശീലന ക്ലാസ്സുകള്‍ സംഘടിപ്പിച്ചു.
ഹോട്ടല്‍ ട്രൈപെന്റയില്‍ നടന്ന ചടങ്ങില്‍ കേരള സൊസൈറ്റി ഓഫ്് ഒഫ്താല്‍മിക് സര്‍ജന്‍സ് പ്രസിഡന്റ് ഡോ. തോമസ് ചെറിയാന്‍ ഉല്‍ഘാടനം ചെയ്തു. കോഴിക്കോട് ഒഫ്ത്താല്‍മിക് സൊസൈറ്റി പ്രസിഡന്റ് ഡോ. സുമ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചുകോഴിക്കോട്ടെ മുതിര്‍ന്ന നേത്ര രോഗ വിദഗ്ധരായ ഡോ. കെ.ആര്‍ ഭട്ട്, ഡോ. ശിവന്‍ എന്‍.വി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രശസ്ത നേത്ര രോഗ വിദഗ്ധരായ ഡോ. ജെ.കെ റെഡ്ഡി, ഡോ. സത്യന്‍ പാര്‍ത്ഥസാരഥി, ഡോ. ശരവണന്‍, ഡോ. സാന്ദ്ര ഗണേഷ്, ഡോ. സിദ്ധാര്‍ത്ഥന്‍, ഡോ. സായികുമാര്‍, ഡോ. ഗോപാല്‍ എസ്.പിള്ള, ഡോ. വിജയരാഘവന്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി, ഐഎംഎ കോഴിക്കോട് പ്രസിഡന്റ് ഡോ.രാജു ബല്‍റാം ആശംസകള്‍ നേര്‍ന്നു. ഡോ ഡാലിയ കൃഷ്ണന്‍ സ്വാഗതവും
ഡോ. പ്രിവിള നന്ദിയും പറഞ്ഞു