സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷന് ജാമ്യം
സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. സ്വപ്ന ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
25 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. കോഫെ പോസ അവസാനിച്ചതിനാല്‍ സ്വപ്നയും സരിത്തും ഉള്‍പ്പടെയുള്ളവര്‍ ജയില്‍ മോചിതരാവും. എന്‍.ഐ.എ കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
സരിത്ത്, റോബിന്‍സണ്‍, റമീസ് എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. കസ്റ്റംസ്, ഇഡി കേസുകളില്‍ സ്വപ്നയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതോടെ സ്വപ്നക്ക് ജയിലില്‍ നിന്നു പുറത്തിറങ്ങാം. സ്വപ്നയുടെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.