ആമസോണ്‍ ദീപാവലി സെയില്‍; 599 രൂപയ്ക്ക് താഴെ വിലയില്‍ വാങ്ങാവുന്ന മികച്ച ഡിവൈസുകള്‍ ഇവയാണ്


 


ഇ കോമേഴ്സ് ഭീമനായ ആമസോണിന്റെ വമ്പിച്ച ദീപാവലി വില്പന, ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2021 തുടരുകയാണ്. ദീപാവലി (നവംബര്‍ 4) വരെ നീണ്ട് നില്‍ക്കും എന്ന് പ്രതീക്ഷിക്കുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ നിരവധി ഉത്പന്നങ്ങള്‍ വിലക്കുറവില്‍ സ്വന്തമാക്കാം. ഉത്പന്നങ്ങള്‍ക്ക് വമ്പിച്ച ഡിസ്‌കൗണ്ട് കൂടാതെ ആക്‌സിസ് ബാങ്ക്, സിറ്റി ബാങ്ക്, റുപേ എന്നിവയുമായി ചേര്‍ന്ന് 10 ശതമാനം വരെ ക്യാഷ്ബാക്കും ആമസോണ്‍ ക്രമീകരിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഡിവൈസുകള്‍ക്കും ഹെഡ്‌ഫോണ്‍, ചാര്‍ജര്‍ തുടങ്ങിയവയ്ക്കും മികച്ച ഓഫറുകളാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2021 ഒരുക്കുന്നത്. ഓഫറുകള്‍ ചേര്‍ന്നാല്‍ 599 രൂപയ്ക്ക് താഴെ വിലയില്‍ ആമസോണില്‍ വാങ്ങാവുന്ന 15 മികച്ച ഡിവൈസുകള്‍ പരിചയപ്പെടാം.


1. റിയല്‍മി ബഡ്‌സ് ക്ലാസിക് വയേര്‍ഡ് ഇയര്‍ഫോണ്‍
1-
43 ശതമാനം ഡിസ്‌കൗണ്ടിന് ശേഷം 399 രൂപയ്ക്ക് ഇപ്പോള്‍ റിയല്‍മി ബഡ്‌സ് ക്ലാസിക് വയേര്‍ഡ് ഇയര്‍ഫോണ്‍ വാങ്ങാം. 14.2 എംഎം വലിയ ഡ്രൈവര്‍ യൂണിറ്റിനൊപ്പം ഇന്‍-ലൈന്‍ എച്ച്ഡി മൈക്രോഫോണും റിയല്‍മി ബഡ്‌സ് ക്ലാസിക് വയേര്‍ഡ് ഇയര്‍ഫോണില്‍ ക്രമീകരിച്ചിട്ടുണ്ട്.

2. ആമസോണ്‍ബേസിക്‌സ് 4.0 ആമ്പ് ഡ്യുവല്‍ യുഎസ്ബി കാര്‍ ചാര്‍ജര്‍ - 931 രൂപ വിലയുള്ള ആമസോണ്‍ബേസിക്‌സ് 4.0 ആമ്പ് ഡ്യുവല്‍ യുഎസ്ബി കാര്‍ ചാര്‍ജര്‍ ഫ്‌ലാറ്റ് ഡിസ്‌കൗണ്ടിന് ശേഷം 369 രൂപയ്ക്ക് ഇപ്പോള്‍ വാങ്ങാം. 20 വാട്ട് ചാര്‍ജിങ് ചെയ്യാവുന്ന രണ്ട് പോര്‍ട്ടുകള്‍ ആമസോണ്‍ബേസിക്‌സ് കാര്‍ ചാര്‍ജറിലുണ്ട്.

3. ആപ്പിള്‍ സര്‍ട്ടിഫിക്കേഷനുള്ള ആമസോണ്‍ബേസിക്‌സ് ലൈറ്റനിംഗ്-ടു-യുഎസ്ബി ചാര്‍ജ് & സിങ്ക് കേബിള്‍ - വൈറ്റ്, ബ്ലാക്ക്, ബ്ലൂ, റെഡ്, ഗ്രേ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമായ ആമസോണ്‍ബേസിക്‌സ് ലൈറ്റനിംഗ്-ടു-യുഎസ്ബി ചാര്‍ജ് & സിങ്ക് കേബിളിന് 46 ശതമാനമാണ് ഡിസ്‌കൗണ്ട്. 1 വര്‍ഷത്തെ വാറന്റിയുള്ള ഹെഡ്‌ഫോണിന്റെ വില ഇതോടെ 589 രൂപയായി കുറഞ്ഞു.

4. സോണി MDR-ZX110A വയേര്‍ഡ് ഓണ്‍ ഇയര്‍ ഹെഡ്ഫോണ്‍ -
4-mdr-zx110a-


സോണിയുടെ മടക്കിവെയ്ക്കാവുന്ന വയേര്‍ഡ് ഓണ്‍ ഇയര്‍ ഹെഡ്ഫോണിന് 61 ശതമാനം ഡിസ്‌കൗണ്ട് കഴിഞ്ഞ് 549 രൂപയ്ക്ക് ഇപ്പോള്‍ ലഭ്യമാണ്. 30 എംഎം ഡൈനാമിക് ഡ്രൈവര്‍ യൂണിറ്റ് സോണി MDR-ZX110A വയേര്‍ഡ് ഓണ്‍ ഇയര്‍ ഹെഡ്ഫോണില്‍ ക്രമീകരിച്ചിട്ടുണ്ട്.

5. എംഐ ഇയര്‍ഫോണ്‍ ബേസിക് - ഷഓമിയുടെ അടിസ്ഥാന എംഐ ഇയര്‍ഫോണിന് 45 ശതമാനം ഡിസ്‌കൗണ്ട് കഴിഞ്ഞ് 329 രൂപയ്ക്ക് ലഭ്യമാണ്. 10mm ഡ്രൈവറുകളും 20-20,000Hz റെസ്‌പോണ്‍സ് റേറ്റും വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന ഹെഡ്‌ഫോണ്‍ കറുപ്പ്, നീല, ചുവപ്പ് നിറങ്ങളില്‍ വാങ്ങാം.

6. അംബറേന്‍ 10000mAh ലി-പോളിമര്‍ പവര്‍ബാങ്ക് - 63 ശതമാനം ഡിസ്‌കൗണ്ടോടെ ഇപ്പോള്‍ 549 രൂപയ്ക്ക് ഇപ്പോള്‍ അംബറേന്‍ 10000mAh ലി-പോളിമര്‍ പവര്‍ബാങ്ക് വാങ്ങാം. 12W ഫാസ്റ്റ് ചാര്‍ജിംഗ്, ഡ്യുവല്‍ യുഎസ്ബി ഔട്പുട്ട് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് ഈ പവര്‍ബാങ്ക്.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2021; മികച്ച വിലക്കുറവ് നേടാനുള്ള 8 വഴികള്‍

7. വിപ്രോ വൈഫൈ സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബ്
7-


853 രൂപ വിലയുള്ള വിപ്രോ സ്മാര്‍ട്ട് ബള്‍ബ് ഇപ്പോള്‍ 437 രൂപയ്ക്ക് വാങ്ങാം. ആമസോണ്‍ അലക്സയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാവുന്ന സ്മാര്‍ട്ട് ബള്‍ബ് വോയ്സ് കണ്‍ട്രോള്‍ സംവിധാനം സഹിതമാണ് വിപണിയിലുള്ളത്.

8. ജെബിഎല്‍ C50HI ഹര്‍മന്‍ ഇന്‍-ഇയര്‍ ഹെഡ്ഫോണ്‍ - നീല, കറുപ്പ്, വെള്ള, ചുവപ്പ് എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമായ ജെബിഎല്‍ C50HI ഹര്‍മന്‍ ഇന്‍-ഇയര്‍ ഹെഡ്ഫോണ്‍ ഇപ്പോള്‍ 50 ശതമാനം ഡിസ്‌കൗണ്ടോടെ 498 രൂപയ്ക്ക് വാങ്ങാം. യൂണിവേഴ്‌സല്‍ റിമോട്ട് ബട്ടണ്‍ ഈ ഹെഡ്‌ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

9. ലോജിടെക് B170 വയര്‍ലെസ് മൗസ് - 31 ശതമാനം ഡിസ്‌കൗണ്ടോടെ 549 രൂപയ്ക്ക് ലോജിടെക് B170 വയര്‍ലെസ് മൗസ് ഇപ്പോള്‍ വാങ്ങാം. മൗസ് വിന്‍ഡോസ് ലാപ്ടോപ്പുകള്‍ക്കും മാക്ബുക്കുകള്‍ക്കും അനുയോജ്യമാണ്. ഒപ്പം 1 വര്‍ഷത്തെ ബാറ്ററി ബാക്കപ്പ് ഉറപ്പ് നല്‍കുന്നു.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2021; വിലക്കുറവില്‍ വാങ്ങാവുന്ന മികച്ച 5 സ്മാര്‍ട്ട് ടിവികള്‍

10. ?ലൂപ്പന്‍ i8 മിനി വയര്‍ലെസ് കീബോര്‍ഡും മൗസും
10-i8-


68 ശതമാനം ഡിസ്‌കൗണ്ട് കഴിഞ്ഞ് 509 രൂപയ്ക്ക് ഈ കീബോര്‍ഡ് വാങ്ങാം. മള്‍ട്ടി-ഫംഗ്ഷന്‍ QWERTY കീബോര്‍ഡും പിസി, ആന്‍ഡ്രോയിഡ് ടിവി ബോക്‌സ്, ഗൂഗിള്‍ ടിവി, എക്‌സ്‌ബോക്‌സ് 360, പിഎസ് 3 എന്നിവയുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന ടച്ച്പാഡ് കോമ്പോയുമാണ്.

11. ക്രോസ് വോള്‍ട്ട് യുഎസ്ബി 3.0 ടൈപ്പ്-സി ഒടിജി അഡാപ്റ്റര്‍ - യുഎസ്ബി ടൈപ്പ്-സി അഡാപ്റ്ററായ ക്രോസ് വോള്‍ട്ട് യൂണിറ്റിന് 80 ശതമാനം ഡിസ്‌കൗണ്ടോടെ 199 രൂപയ്ക്ക് വാങ്ങാം. 5 Gbps ഡാറ്റ ട്രാന്‍സ്ഫര്‍ സ്പീഡ് സഹിതമാണ് ക്രോസ് വോള്‍ട്ട് യുഎസ്ബി 3.0 ടൈപ്പ്-സി ഒടിജി അഡാപ്റ്റര്‍ വിപണിയിലുള്ളത്.

12. സിബ്രോണിക്സ് സെബ്-കൗണ്ടി വയര്‍ലെസ് ബ്ലൂടൂത്ത് പോര്‍ട്ടബിള്‍ സ്പീക്കര്‍ - 60 ഡിസ്‌കൗണ്ടോടെ ഇപ്പോള്‍ 399 രൂപയ്ക്ക് സിബ്രോണിക്സ് സ്പീക്കര്‍ വാങ്ങാം. പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കര്‍ ബില്‍റ്റ്-ഇന്‍ മൈക്രോഫോണും എഫ്എം റേഡിയോയും ഉള്‍ക്കൊള്ളുന്ന സ്പീക്കര്‍, ഒരൊറ്റ ചാര്‍ജില്‍ 10 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്ക് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍; 20,000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന 10 കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകള്‍

13. ഷോപ്ടുഷോപ് M3I സ്മാര്‍ട്ട് ബാന്‍ഡ് ഫിറ്റ്‌നസ് ട്രാക്കര്‍
13-m3i-


75 ശതമാനം ഡിസ്‌കൗണ്ടോടെ 495 രൂപയ്ക്ക് ഫിറ്റ്‌നസ് ട്രാക്കര്‍ വാങ്ങാം. ഒഎല്‍ഇഡി ഡിസ്‌പ്ലേയോട് കൂടിയ ഷോപ്ടുഷോപ് M3I സ്മാര്‍ട്ട് ബാന്‍ഡ് ഫിറ്റ്‌നസ് ട്രാക്കറിന് ഒറ്റ ചാര്‍ജില്‍ 2 ദിവസത്തെ ബാറ്ററി ബാക്കപ്പാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വാട്ടര്‍പ്രൂഫ് ഡിസൈനാണ്.

14. ഇന്‍വിക്‌റ്റോ ഇന്‍പോഡ്‌സ് ട്രൂ വയര്‍ലെസ് ഇന്‍-ഇയര്‍ ബ്ലൂടൂത്ത് ഇയര്‍ബഡ്‌സ് - 29 ശതമാനം ഡിസ്‌കൗണ്ടില്‍ 499 രൂപയ്ക്ക് ഇന്‍വിക്‌റ്റോയുടെ ബ്ലൂടൂത്ത് ഇയര്‍ബഡ്‌സ് വാങ്ങാം. എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളുമായും ഇയര്‍ബഡുകള്‍ കണക്റ്റ് ചെയ്യാം. കൂടാതെ ടച്ച് നിയന്ത്രണങ്ങള്‍ എളുപ്പമാക്കുകയും ചെയ്യുന്നു.

15. പോര്‍ട്രോണിക്‌സ് അഡാപ്‌റ്റോ 469 POR-469 വാള്‍ ചാര്‍ജര്‍ - 38 ശതമാനം ഡിസ്‌കൗണ്ടോടെ 499 രൂപയ്ക്ക് പോര്‍ട്രോണിക്‌സ് വാള്‍ ചാര്‍ജര്‍ വാങ്ങാം. കോംപാക്റ്റ് വാള്‍ ചാര്‍ജറിനും അഡാപ്റ്ററിനും സാധാരണ 240V എസി ഇന്‍പുട്ട് 5V/3.1A ഡ്യുവല്‍ യുഎസ്ബി ഔട്ട്പുട്ട് ആയി മാറ്റാന്‍ കഴിയും. കണക്റ്റുചെയ്തിരിക്കുന്ന ഉപകരണത്തിന്റെ റേറ്റിംഗുകള്‍ സ്വയമേ കണ്ടെത്തുകയും ആ ഉപകരണത്തിന് സാധ്യമായ വേഗതയില്‍ ചാര്‍ജ് ചെയ്യുകയും ചെയ്യും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media