സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ അടച്ചിടൽ; ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാവും ഉണ്ടായിരിക്കുക. കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.
നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേരുന്നുണ്ട്. അതിന് ശേഷമാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയെങ്കിലും ജനങ്ങള്‍ക്ക് മുന്നൈാരുക്കം നടത്തുന്നതിന് വേണ്ടിയാണ് നേരത്തെ പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് കുറച്ചുദിവസങ്ങളായി കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മുപ്പതിനായിരത്തിലധികം പേര്‍ക്കാണ് ഇന്നലെ കോവിഡ് ബാധിച്ചത്. ടിപിആര്‍ പത്തൊന്‍പതിന് മുകളിലാണ്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നു.