ഒമാനിൽ കോവിഡ് മരണ നിരക്ക് കുറയുന്നു; പുതിയതിൽ 113 പേര്‍ക്ക് കൂടി കോവിഡ്
മസ്‌കത്ത്: ഒമാനില്‍ 113 പേര്‍ക്ക് കൂടി കോവിഡ്. നാലു രോഗികള്‍ മരിച്ചു. സമീപ കാലത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണ നിരക്കാണിത്. 182 പേര്‍ പുതുതായി രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ കോവിഡ് കേസുകള്‍ 301,683 ആയി ഉയര്‍ന്നു.കോവിഡ് ബാധിച്ച് ഇതിനോടകം മരിച്ചവരുടെ എണ്ണം 4,047 ആയി. 290,813 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 12 രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 150 രോഗികളാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 67 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.