ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു. രാജ്യ തലസ്ഥാനമായ ദില്ലിയില്‍ നിലവില്‍ അന്തരീക്ഷ വായു അതീവ ഗുരുതരം എന്ന നിലവാരത്തിലാണ്. ദില്ലിക്ക് പുറമെ ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും മലിനീകരണ തോത് ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്.
പുക മഞ്ഞ് കാഴ്ച മറയ്ക്കുന്ന സ്ഥിതിയാണ് രാജ്യ തലസ്ഥാനത്തെ ദില്ലിയില്‍ ഉള്ളത്. സഫ്ദര്‍ജംഗ്, ജന്‍പഥ് എന്നിവിടങ്ങളില്‍ ഒരു കിലോമീറ്ററില്‍ താഴെയാണ് കാഴ്ചപരിധി. ദില്ലിയിലെ ഒട്ടുമിക്ക ഇടങ്ങളിലും അന്തരീക്ഷ വായുവിലെ ഗുണ നിലവാരം അഞ്ഞൂറിനോട് അടുത്തു. ഇത് അതീവ ഗുരുതരം എന്ന നിലയിലാണ് സൂചിപ്പിക്കുന്നത്.
അതേസമയം, ജനങ്ങള്‍ക്ക് പുക മഞ്ഞ് കാരണം ആരോഗ്യ പ്രശ്‌നങ്ങളും ആരംഭിച്ചിട്ടുണ്ട്. ദീപാവലിക്ക് രണ്ട് ദിവസങ്ങള്‍ക്ക് ശേഷവും മലിനീകരണ തോത് രാജ്യ തലസ്ഥാനത്ത് ഉയരുകയാണ്. കാറ്റിന് സാധ്യത ഉള്ളതിനാല്‍ ഇത് വഴി മലിനീകരണ തോതില്‍ നേരിയ ആശ്വാസം ലഭിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. സമീപ സംസ്ഥാനങ്ങളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് വഴിയും അന്തരീക്ഷ മലിനീകരണം ഉയരാന്‍ കാരണം ആകുന്നുണ്ട്. ഹരിയാന പഞ്ചാബ് സംസ്ഥാനങ്ങളിലും അന്തരീക്ഷ മലിനീകരണ തോത് ഉയര്‍ന്നിട്ടുണ്ട്.
കാളി പൂജയ്ക്ക് പിന്നാലെ കൊല്‍ക്കത്തയിലും അന്തരീക്ഷ വായു ഗുണനിലവാരം കുറഞ്ഞു. ശരാശരിയില്‍ നിന്നും മോശം നിലയിലേക്ക് ആണ് കൊല്‍ക്കത്തയിലെ അന്തരീക്ഷ ഗുണ നിലവാരം കുറഞ്ഞത്. കാളി പൂജയുമായി ബന്ധപ്പെട്ട് നിരോധിത പടക്കങ്ങള്‍ ഉപയോഗിച്ച 700 പേര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കാളി പൂജയ്ക്ക് പിന്നാലെ കൊല്‍ക്കത്തയിലും അന്തരീക്ഷ വായു ഗുണ നിലവാരം കുറഞ്ഞു. ശരാശരിയില്‍ നിന്നും മോശം നിലയിലേക്ക് ആണ് കൊല്‍ക്കത്തയിലെ അന്തരീക്ഷ ഗുണ നിലവാരം കുറഞ്ഞത്. കാളി പൂജയുമായി ബന്ധപ്പെട്ട് നിരോധിത പടക്കങ്ങള്‍ ഉപയോഗിച്ച 700 പേര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നിരോധിത പടക്കങള്‍ വിറ്റ 138 പേരുള്‍പ്പടെ 143 പേര്‍ക്കെതിരെ ദില്ലിപൊലീസും കേസെടുത്തു.