കോഴിക്കോട്: ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഡോ. ശങ്കര്‍മഹാദേവന്‍ രചിച്ച ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ ''ഓട്ടോസ്‌കോപ്പ്'' ഒന്നാം ഭാഗത്തിന്റെ രണ്ടാം പതിപ്പും, ഓട്ടോസ്‌കോപ്പ് രണ്ടാം ഭാഗവും പ്രശസ്ത നോവലിസ്റ്റും വലയാര്‍ അവാര്‍ഡ് ജേതാവുമായ യു.കെ. കുമാരന്‍ ഡോക്ടര്‍ ശ്രീവിലാസിന് നല്‍കി പ്രകാശനം ചെയ്തു. വി.ആര്‍. സുധീഷ് പുസ്തക പരിചയം നിര്‍വ്വഹിച്ചു. കാലിക്കറ്റ് ഐ.എം.എ. ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. കെ. ശ്രീവിലാസന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ആനന്ദ സുബ്രഹ്മണ്യന്‍ സ്വാഗതവും ഡോ. ടി.പി. നാസര്‍ നന്ദിയും പറഞ്ഞു. ഡോ. രാഘവന്‍, ഡോ. ജോസ് കുരുവിള, ഡോ. പി.പി. വേണുഗോപാല്‍, ഡോ. ധന്യ പി.ജി., ഡോ. പ്രദീപ് കുമാര്‍, ലിപി അക്ബര്‍ എന്നിവര്‍ സംസരിച്ചു. ഡോ. ശങ്കര്‍ മഹാദേവന്‍ മറുപടി പ്രസംഗം നടത്തി. തുടര്‍ന്ന് ഡോ. മഹ്റൂഫ് രാജിന്റെ നേതൃത്വത്തിലുള്ള സംഗീതവിരുന്നും അരങ്ങേറി.