വാഹന വായ്പയെടുക്കുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങൾ .
പുതിയ വാഹനം വാങ്ങാന്‍ ആലോചിക്കുമ്പോൾ ഡീലറുമായി ബിസിനസ് ബന്ധമുളള ബാങ്കിന്റെ പലിശ നിരക്കും സേവനങ്ങളും മറ്റ് ബാങ്കുകളുടേതുമായി താരതമ്യം ചെയ്തതിന് ശേഷം മാത്രം വായ്പ എടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തുക.
രാജ്യത്തു സ്വകാര്യ ബാങ്കുകളേക്കാള്‍ പൊതുമേഖലാ ബാങ്കുകളില്‍ കുറച്ച് ഇളവ് ലഭിക്കും. എന്നാല്‍ അവരുടെ നിലവിലുള്ള നിക്ഷേപകര്‍ക്ക് വായ്പ നല്‍കുന്നതിന് മുന്‍ഗണന നല്‍കുകയും ചെയ്യും. വായ്പാ പ്രക്രിയകള്‍ക്കായി ഉപഭോക്താവില്‍ നിന്നും ഈടാക്കുന്ന ചാര്‍ജാണ് നാം പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഓരോ സ്ഥാപനത്തിനും പ്രക്രിയ ചാര്‍ജ് ഈടാക്കുന്നതിന് വ്യത്യസ്ത മാര്‍ഗങ്ങളാണ് സ്വീകരിച്ചു വരുന്നത്. ചിലര്‍ വായ്പ തുകയുടെ നിശ്ചിത ശതമാനമാണ് ചാര്‍ജായി ഈടാക്കുക. പ്രക്രിയ ചാര്‍ജ് വായ്പാ തുകയെ അടിസ്ഥാനമാക്കിയാണ്. അപ്ലിക്കേഷന്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് പ്രക്രിയ ചാര്‍ജില്‍ ചില സ്ഥാപനങ്ങള്‍ ഇളവ് നല്‍കാറുണ്ട്. 7 വര്‍ഷമാണ് സാധാരണ ഗതിയില്‍ ഒരു കാര്‍ വായ്പയുടെ സമയ പരിധി. ഇലക്ട്രോണിക് വാഹനങ്ങള്‍ക്കായി ചില ധനകാര്യ സ്ഥാപനങ്ങള്‍ ഉയര്‍ന്ന തിരിച്ചടവ് കാലാവധിയും മികച്ച പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന കിഴിവ് 0.20 ശതമാനമാണ്. 8 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. 7 മുതല്‍ 10.25 ശതമാനം വരെയാണ് ബാങ്ക് ഓഫ് ബറോഡ പലിശ നിരക്ക് ഈടാക്കുന്നത്. 7.15 മുതല്‍ 7.50 വരെയാണ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്ക്. 7.30 മുതല്‍ 9.90 ശതമാനമാണ് കാനറ ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക്. ബാങ്ക് ഓഫ് ബറോഡ 7.45 മുതല്‍ 8.55 ശതമാനം വരെ പലിശ നിരക്ക് ഈടാക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7.50 മുതല്‍ 11.20 വരെ പലിശ നിരക്ക് ഈടാക്കുന്നു. 7.90 മുതല്‍ 9.85 ശതമാനം വരെയാണ് ഐസിഐസിഐ ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക്. ഫെഡറല്‍ ബാങ്കിന്റേത് 8.50 ശതമാനമാണ്. ആക്‌സിസ് ബാങ്ക് 8.70 മുതല്‍ 10.95 ശതമാനം വരെ പലിശ ഈടാക്കുന്നു. 7.50 മുതല്‍ 8.10 ശതമാനം വരെയാണ് ഐഡിബിഐ ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക്.