കമ്പം: തമിഴ്‌നാട് മയക്കുവെടിവച്ച് പിടികൂടിയ കാട്ടാന അരിക്കൊമ്പനെ തിരുനെല്‍വേലിയിലേക്ക് മാറ്റുമെന്ന് സൂചന. തിരുനെല്‍വേലി ജില്ലയിലെ പാപനാശം കാരയാര്‍ അണക്കെട്ടിലെ വനമേഖലയിലാണ് തുറന്നുവിടാന്‍ ഉദ്ദേശിക്കുന്നതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.. ഇന്ന് പുലര്‍ച്ചെയാണ് പൂശാനം പെട്ടിയില്‍ നിന്ന് പിടികൂടിയത്. അരിക്കൊമ്പനുമായുള്ള വാഹനം യാത്ര തുടരുകയാണ്. കൊമ്പന്റെ തുമ്പിക്കൈയില്‍ നല്ല പോലെ മുറിവേറ്റിട്ടുണ്ടെന്നാണ് പുറത്ത് വന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
ഇടുക്കിയില്‍ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പനെ ഇന്ന് പുലര്‍ച്ചെ തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവെച്ചത്. വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതോടെയായിരുന്നു നടപടി. തേനിയിലെ പൂശാനംപെട്ടിക്ക് സമീപം പുലര്‍ച്ചെ കൃഷിത്തോട്ടത്തില്‍ ഇറങ്ങിയപ്പോഴാണ് മയക്കുവെടിവച്ചത്.