ക്രിപ്‌റ്റോകറന്‍സിയുടെ വ്യാപാര വിശദാംശങ്ങള്‍ നല്‍കാന്‍ എക്‌സ്‌ചേഞ്ചുകളോട് ആദായനികുതി വകുപ്പ്.


ക്രിപ്‌റ്റോകറന്‍സിയുടെ വ്യാപാര വിശദാംശങ്ങള്‍ നല്‍കണമെന്ന് എക്‌സ്‌ചേഞ്ചുകളോട് ആദായനികുതി വകുപ്പ്.  ഇതുസംബന്ധിച്ച് മൂന്ന് എക്‌സേഞ്ചുകള്‍ക്കും ഐടി വകുപ്പ് നോട്ടീസയച്ചു. ക്രിപ്‌റ്റോകറന്‍സികളുടെ വില, ഇടപാട് നടന്ന സമയം, എണ്ണം എന്നിവ അന്വേഷിക്കുന്നതിനായി ലഡ്ജറുകളിലെ ഇടപാട് വിവരങ്ങളെക്കുറിച്ച് അറിയാനാണ് മൂന്ന് എക്‌സ്‌ചേഞ്ചുകള്‍ക്ക് ഐടി വകുപ്പ് നോട്ടീസ് അയച്ചത്. 

ബിറ്റ്കോയിന്റെ മൂല്യം എക്കാലത്തേയും ഉയര്‍ന്ന നിലവാരത്തിലെത്തിയപ്പോള്‍ 2017ലും ഐടി വകുപ്പ് എക്സ്ചേഞ്ചുകള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. അതേസമയം, ഇത്തവണത്തെ പരിശോധന ഇടപാടുകാരുടെ വിശദാംശങ്ങള്‍ ശേഖരിക്കാനാണെന്നാണ് വിവരം. 

സ്റ്റോക് എക്സ്ചേഞ്ചുകളില്‍ ഇടനിലക്കാര്‍വഴിയാണ് ഇടപാട് നടക്കന്നത്. എന്നാല്‍ ക്രിപ്റ്റോകറന്‍സികളുടെ ഇടപാടുകള്‍ എക്സ്ചേഞ്ചുകള്‍വഴി നേരിട്ടാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഇടപാടുകാരുടെ വിവരങ്ങള്‍ ലഭ്യമാകാനുള്ള ഏക ഉറവിടം ഉത്തരം എക്‌സ്‌ചേഞ്ചുകളാണ്. അതേസമയം തുടര്‍ച്ചയായി മൂല്യമിടിയുന്ന സമയത്ത് വകുപ്പിന്റെ നടപടി നിക്ഷേപകര്‍ക്ക് തിരിച്ചടിയായി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media