ആസ്റ്റര്‍ മിംസില്‍ ബ്ലീഡിംഗ് ആന്‍ഡ് ത്രോംബോസിസ് ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു
 


കോഴിക്കോട്: രക്തസ്രാവവും രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥകള്‍ മൂലമുണ്ടാകുന്ന സങ്കീര്‍ണ്ണമായ തകരാറുകള്‍ക്കും, ഏകീകൃതവും വിദഗ്ദ്ധവുമായ ചികിത്സ ലഭ്യമാക്കുന്നതിനായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അത്യാധുനിക ലബോറട്ടറി സൗകര്യങ്ങളോടെ ബ്ലീഡിംഗ് ആന്‍ഡ് ത്രോംബോസിസ് ക്ലിനിക്ക് ആരംഭിച്ചു. രക്തസ്രാവ രോഗങ്ങളും രക്തധമനികളില്‍ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥയും (ത്രോംബോസിസ്) ശരിയായ സമയത്ത് രോഗനിര്‍ണ്ണയം നടത്താത്തപക്ഷം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ജീവഹാനിക്കും വരെ കാരണമാകുന്നവയാണ്. കുട്ടികളിലും മുതിര്‍ന്നവരിലും കണ്ടുവരുന്ന ഇത്തരം സങ്കീര്‍ണ്ണ രോഗങ്ങള്‍ക്ക് കൃത്യമായതും കേന്ദ്രീയകൃതവുമായ പരിശോധനാ കേന്ദ്രങ്ങളുടെയും വിദഗ്ദ്ധ ചികിത്സാ സംവിധാനങ്ങളുടെയും അഭാവം ഈ മേഖലയില്‍ വലിയ വെല്ലുവിളി സൃഷ്ടിച്ചതിനാലാണ് ആസ്റ്റര്‍ മിംസില്‍ അത്യാധുനിക ബ്ലീഡിംഗ് ആന്‍ഡ് ത്രോംബോസിസ് ക്ലിനിക്ക് ആരംഭിച്ചത്. കൂടാതെ തുടര്‍ച്ചയായ രക്തസ്രാവം മൂലം വിഷമിക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് ശസ്ത്രക്രിയകള്‍ക്ക് മുന്‍പുള്ള നിര്‍ണ്ണായക പരിശോധനകളും രോഗനിര്‍ണ്ണയവും കൃത്യമായ ചികിത്സയും പുതിയ ക്ലിനിക്കിലൂടെ ലഭ്യമാകും.  ഇത്തരം നൂതന ചികിത്സാ സൗകര്യങ്ങള്‍  രോഗികള്‍ക്ക് വലിയ ആശ്വാസമാകുമെന്നും സങ്കീര്‍ണ്ണമായ രക്തസംബന്ധ രോഗങ്ങള്‍ സമയബന്ധിതമായി നിര്‍ണ്ണയിക്കുന്നതിലൂടെ ജീവന്‍ രക്ഷിക്കുന്നതില്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനം നിര്‍ണ്ണായകമാണെന്നും ചടങ്ങിന്റെ മുഖ്യാതിഥിയായ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പീഡിയാട്രിക്സ് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. അജിത് കുമാര്‍ വ്യക്തമാക്കി.

രക്തസ്രാവവും രക്തം കട്ടപിടിക്കലും ഒരേസമയം നിയന്ത്രിക്കേണ്ടി വരുന്നത് വൈദ്യശാസ്ത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ വെല്ലുവിളികളിലൊന്നാണെന്ന് ക്ലിനിക്ക് മേധാവിയും കണ്‍സള്‍ട്ടന്റുമായ ഡോ.കാര്‍ത്തിക കെ.വി. പറഞ്ഞു. അത്യാധുനിക ലബോറട്ടറി സാങ്കേതികവിദ്യയുടെയും വിദഗ്ദ്ധ ഡോക്ടര്‍മാരുടെയും കരുത്തില്‍ ഹീമോഫീലിയ, പ്ലേറ്റ്ലെറ്റ് ഫംഗ്ഷന്‍ ഡിസോര്‍ഡേഴ്‌സ്, വോണ്‍ വില്ലേബ്രാന്‍ഡ് ഡിസീസ് തുടങ്ങിയ രോഗങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് കൃത്യമായ രോഗനിര്‍ണ്ണയവും, വ്യക്തിഗത ചികിത്സകളും നല്‍കാന്‍ പുതിയ ക്ലിനിക്കിലൂടെ സാധിക്കുമെന്നും ഡോക്ടര്‍ കൂട്ടിചേര്‍ത്തു. കോയാഗുലേഷന്‍ പ്രൊഫൈല്‍, ഫാക്ടര്‍ അസ്സേ, ത്രോംബോഫീലിയ വര്‍ക്കപ്പ് തുടങ്ങിയ അത്യാധുനിക ലാബ് പരിശോധനാ സംവിധാനങ്ങളും ക്ലിനിക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്.  ഉദ്ഘാടനത്തോടനുബന്ധിച്ച് രക്തസ്രാവ വൈകല്യങ്ങളെക്കുറിച്ച് ഡോ.കാര്‍ത്തിക കെ.വി. നയിച്ച സെമിനാറും ബേസിക് കോയാഗുലേഷന്‍ ടെസ്റ്റുകള്‍, ഫാക്ടര്‍ അസ്സേ പരിശോധനകളുടെ തത്സമയ പ്രദര്‍ശനവും സംഘടിപ്പിച്ചു.

കഴിഞ്ഞ 25 വര്‍ഷമായി ഉത്തര മലബാറിലെ ആരോഗ്യരംഗത്ത് മാതൃകാപരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് അത്യാധുനിക ചികിത്സാ മുന്നേറ്റങ്ങളും ഉറപ്പാക്കാന്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിന് സാധിച്ചിട്ടുണ്ടെന്നും പ്രാദേശികതലത്തില്‍ ലോകോത്തര നിലവാരമുള്ള ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ദൗത്യത്തിന്റെ ഭാഗമാണ് ഇത്തരം പുതിയ ചുവടുവെപ്പുകളെന്നും, ആദ്യഘട്ടത്തില്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനം ആഴ്ചയില്‍ ഒരുദിവസമായിരിക്കുമെന്നും ആസ്റ്റര്‍ മിംസ് സി.എം.എസ് ഡോ. എബ്രഹാം മാമന്‍ പറഞ്ഞു. ചികിത്സാ രംഗത്തെ നൂതന സാങ്കേതികവിദ്യകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിചരണവും സാധാരണക്കാര്‍ക്ക് തുടര്‍ന്നും ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ചടങ്ങില്‍ എ.ജി.എം ഓപ്പറേഷന്‍സ് ഷീന നമ്പ്യാര്‍, പീഡിയാട്രിക്‌സ് വിഭാഗം മേധാവി ഡോ. സുരേഷ് കുമാര്‍, ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. മനോജന്‍ തെക്കേടത്, ഡോ. സുദീപ് വാണിയത്ത്, ഡോ. കേശവന്‍ എം.ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media